Latest News

ഫെയ്സ്ബുക് കെണിയിലൂടെ പീഡനം: 5 പേർ അറസ്റ്റിൽ

തളിപ്പറമ്പ്: പത്താംക്ലാസ് വിദ്യാർഥിനിയെ ലോ‍ഡ്ജ്മുറിയിൽ കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയ സംഭവത്തിൽ ലോഡ്ജ് ജീവനക്കാരനടക്കം 5 പേർ അറസ്റ്റിൽ. പെൺകുട്ടിക്കു നേരെ പലകാലങ്ങളിലായി ഉണ്ടായ പീഡനങ്ങളിൽ 5 സ്റ്റേഷനുകളിലായി 15 കേസുകൾ റജിസ്റ്റർ ചെയ്തു.[www.malabarflash.com]

ആളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കം 8 പേർ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരിൽ പെൺകുട്ടിയുടെ ബന്ധുവുമുണ്ട്. പ്രതികൾ ഫെയ്സ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ചാറ്റിങ് നടത്തി കഴിഞ്ഞ 19ന് പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയി കെട്ടിയിട്ടു മാനഭംഗപ്പെടുത്തുകയായിരുന്നു. 

മാട്ടൂൽ ജസീന്തയിൽ കെ.വി.സന്ദീപ്(30), നടുവിൽ സി.പി.ഷംസുദ്ദീൻ(37), ശ്രീകണ്ഠപുരം പരിപ്പായി വി.സി.ഷബീർ(36), നടുവിൽ കെ.വി.അയൂബ്(32), പറശിനിക്കടവ് പാർക്ക് ടൂറിസ്റ്റ്ഹോം റിസപ്ഷനിസ്റ്റ് കെ.പവിത്രൻ(38) എന്നിവരാണ് അറസ്റ്റിലായത്.

സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയുമായി നാലു യുവാക്കൾ ലോഡ്ജ് മുറിയിൽ എത്തിയിട്ടും പോലീസിൽ വിവരമറിയിക്കാത്തതിനും പീഡനത്തിനു സൗകര്യം ചെയ്തു കൊടുത്തതിനുമാണു റിസപ്ഷനിസ്റ്റിനെ അറസ്റ്റ് ചെയ്തത്. പ്രതികളെ വ്യാഴാഴ്ച തളിപ്പറമ്പ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും. 

ആന്തൂർ നഗരസഭ അധ്യക്ഷയുടെ ഔദ്യോഗിക വാഹനത്തിന്റെ മുൻ ഡ്രൈവറും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ യുവാവ് കസ്റ്റഡിയിലുണ്ട്. ഇയാൾ സുഹൃത്തിനൊപ്പം വീട്ടിലെത്തി പീഡനം നടത്തിയതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.