Latest News

ബെംഗളൂരു ഐ.ഐ.എസ്.സിയില്‍ പൊട്ടിത്തെറി; ഗവേഷകന്‍ മരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]

എയ്‌റോസ്‌പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടത്തെറിച്ചാണ് അപകടമെന്നാണ് സൂചന. ഉച്ചയ്ക്ക് 2.20 ഒാടെയാണ് സംഭവം.

പരിക്കേറ്റവരെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. മൈസൂരു സ്വദേശിയായ മനോജാണ് മരിച്ചത്.

മരിച്ച ഗവേഷകന്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ 20 അടിദൂരേക്ക് തെറിച്ചതായി ഐഐഎസ്എസി സുരക്ഷ ജീവനക്കാരന്‍ പറഞ്ഞു. ഐഐഎസ്എസി ഉപസ്ഥാപനമായ സൂപ്പര്‍ വേവ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് നാല് പേരും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.