Latest News

ജീവിതവിജയത്തിന് ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയാവില്ല - ഡെപ്യൂട്ടി രജിസ്ട്രാർ

കാസര്‍കോട്‌ : ഔപചാരിക വിദ്യാഭ്യാസം വഴി ലഭിക്കുന്ന കേവല അറിവുകൾ കൊണ്ട് മാത്രം ജീവിത വിജയം കരസ്ഥമാക്കാൻ കഴിയില്ലെന്നും സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് ലഭിക്കുന്ന വ്യത്യസ്ത അനുഭവങ്ങളും കൂടിച്ചേരുമ്പോൾ മാത്രമേ പ്രതിസന്ധികൾ മറികടന്ന് ഒരു വ്യക്തിക്ക് മുന്നോട്ട് നീങ്ങാൻ കഴിയുകയുള്ളൂവെന്നും എസ് കെ എസ് എസ് എഫ ട്രെൻഡ് കാസര്‍കോട്‌ ജില്ലാ സമിതി മൊഗ്രാൽ നൂറുൽ ഹുദ മദ്രസ്സയിൽ സംഘടിപ്പിച്ച സ്പേസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കണ്ണൂർ സർവ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ പ്രൊഫ. മുഹമ്മദ് പറഞ്ഞു. [www.malabarflash.com]

തോൽവികളിൽ മനം മടുത്ത് തോറ്റു പിന്മാറുന്ന വരാണ് യഥാർത്ഥ പരാജിതനെന്നും ജീവിതത്തിൽ നേരിടുന്ന പരാജയങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട് മുന്നോട്ടു നീങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി. ജില്ലാ ട്രെൻഡ് ചെയർമാൻ സയ്യിദ് ഹംദുള്ളാ തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു . ട്രെൻഡ് ജില്ല കൺവീനർ യൂസഫ് മാസ്റ്റർ സ്പേസ് പദ്ധതിയെ പരിചയപ്പെടുത്തി. 

സലാം ഫൈസി പേരാൽ, കബീർ ഫൈസി പെരിങ്കടി, ഖാദർ മാസ്റ്റർ മൊഗ്രാൽ, ഖലീൽ മാസ്റ്റർ, റിയാസ് മൊഗ്രാൽ, ജംഷീർ കടവത്ത് തുടങ്ങിയവർ സംസാരിച്ചു . ജാഫർ മാസ്റ്റർ മൊഗ്രാൽ സ്വാഗതവും സ്പേസ് കോർഡിനേറ്റർ റിയാസ് പേരാൽ നന്ദിയും പറഞ്ഞു.

വളർന്നുവരുന്ന തലമുറയുടെ പഠനപ്രക്രിയയെ ഊർജ്ജസ്വലമാക്കുന്നതിനൊപ്പം പാഠ്യേതര വ്യക്തിഗത ശേഷികൾ പരിപോഷിപ്പിക്കാനും ഉചിതമായ ഒരു കരിയർ നേടിയെടുക്കാനായി മാർഗ്ഗനിർദ്ദേശങ്ങളും ലക്ഷ്യ പരിചയവും നൽകുക എന്ന ഉദ്ദേശത്തോടുകൂടി പ്രാരംഭം കുറിച്ച സ്പേസ് ( സ്പെഷ്യലൈസ്ഡ് പ്രോഗ്രാം ഫോർ അച്ചീവിങ് കരിയർ എക്സലൻസ്) പദ്ധതിയുടെ ആദ്യ ക്ലാസിന് അന്താരാഷ്ട്ര പരിശീലകനും ട്രെൻഡ് സംസ്ഥാന കൺവീനറുമായ റഷീദ് മാസ്റ്റർ കോടിയൂറ നേതൃത്വംനൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.