Latest News

കാട്ടിയടുക്കം ഫ്രണ്ട്സ് ചെഗുവേര സാംസ്കാരിക സമിതി കെട്ടിടോദ‌്ഘാടനം

പനയാൽ: കാട്ടിയടുക്കം ഫ്രണ്ട്സ് ചെഗുവേര സാംസ്കാരിക സമിതിയുടെ കെട്ടിടോദ‌്ഘാടനവും ക്ലബിന്റെ 13-ാം വാർഷികവും മുൻ ഫുട്ബോൾ താരം ഐ എം വി ജയൻ നിർവ്വഹിച്ചു. പി രതീഷ് അധ്യക്ഷനായി.[www.malabarflash.com] 

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. എൻ പി വിജയൻ സാംസ്കാരിക പ്രഭാഷണം നടത്തി. ആദ്യകാല കബഡി താരങ്ങളെയും എസ‌്എസ‌്എൽസി, പ്ലസ‌്ടു ഉന്നത വിജയികളെയും ആദരിച്ചു. പ്രദേശത്തെ എൻഡോസൾഫാൻ ബാധിതരായവർക്ക് ധനസഹായം നൽകി. 

യുവജനക്ഷേമ ജില്ലാ കോ–ഓർഡിനേറ്റർ എ വി ശിവപ്രസാദ്, നവീൻ രാജ്, ബാലകൃഷ്ണൻ ഈലടുക്കം, കബഡി കോച്ച് ഗണേഷ് കാസർകോട് എന്നിവർ സംസാരിച്ചു. 

 കെ സതീഷ് കുമാർ സ്വാഗതവും പി വി ജയദേവൻ നന്ദിയും പറഞ്ഞു. തുടർന്ന‌് ക്ലബ‌് പ്രവർത്തകരുടെ വിവിധ കലാപരിപാടികളും കാഞ്ഞങ്ങാട‌് അരിയ നാട്ടറിവ‌് പഠന കേന്ദ്രത്തിന്റെ നാടൻ കലാമേള ചിലമ്പൊലി അരങ്ങേറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.