മുള്ളേരിയ:എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ പ്രതിനിധി സമ്മേളനം സമാപിച്ചു . മുള്ളേരിയ അഹ്ദലിയ്യ സെന്ററിൽ വെച്ചു നടന്ന പരിപിടിയിൽ വിവിധ യൂണിറ്റുകളിൽനിന്ന് തിരഞെടുക്കപ്പെട്ട പ്രതിനിധികൾ സംഗമത്തിൽ സംബന്ധിച്ചു.[www.malabarflash.com]
എസ് എസ് എഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം ഉല്‍ഘാടനം ചെയ്തു, എസ് എസ് എഫ് ജില്ലാ സെക്രട്ടറി കെ എം കളത്തൂർ ക്ലാസിന്ന് നേതൃത്വം വഹിച്ചു. ഡിവിഷൻ പ്രസിഡന്റ് റഹീം സഅദി പരപ്പ അധ്യക്ഷത വഹിച്ചു.
അബ്ദുൽ റഹ്മാൻ സഖഫി പൂത്തപ്പലം, സിദ്ദീഖ് പൂത്തപ്പലം, ഹസൈനാർ മിസ്ബാഹി പരപ്പ,കരീം ജൗഹരി എന്നിവർ സംസാരിച്ചു.
ഡിവിഷന്‍ നേതാക്കളായ അഷ്‌റഫ് സഖാഫി, നൗഷാദ് ഹിമമി, ഹുസൈൻ കൊമ്പോട്, സഫ്വാൻ ഹിമമി, ഇർഷാദ് മയ്യള, ജാഫർ സഖാഫി, ഇസ്മായിൽ ആലൂർ തുടങ്ങിയവര്‍ സംബന്ധിച്ചു.തുടർന്ന് മുള്ളേരിയ ടൗണിൽ വെച്ച് വിദ്യാർഥി റാലിയോടെ സംഗമം സമാപിച്ചു. അസ് ലം അഡൂർ സ്വാഗതവും ഉമൈർ ഹിമമി സഖാഫി നന്ദിയും പറയും.
No comments:
Post a Comment