കാസര്‍കോട്: കഴിഞ്ഞ ദിവസം നോട്ടുകളുടെ ഫോട്ടോ കോപ്പിയുമായി കാസര്‍കോട് നഗരത്തില്‍ മത്സ്യം വാങ്ങാനെത്തിയ ഉദുമ സ്വദേശിയെ റിമാന്‍ഡ് ചെയ്തു.[www.malabarflash.com]
ഉദുമ ബസ് സ്റ്റോപ്പിന് സമീപം കച്ചവടം നടത്തുന്ന നാലാംവാതുക്കലിലെ അബൂബക്കര്‍ സിദ്ദീഖിനെ (44)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്നും കളര്‍ ഫോട്ടോകോപ്പിയെടുത്ത് ഒട്ടിച്ച 2,000 രൂപയുടെ അഞ്ച് നോട്ടുകളും 200 രൂപയുടം ഒരു നോട്ടും പിടിച്ചെടുത്തിരുന്നു. ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ വ്യാജ നോട്ടുകളുണ്ടാക്കി തട്ടിപ്പ് നടത്തുന്നതിനിടയിലാണ് സിദ്ദീഖ് പിടിയിലായത്.
സ്ഥലം വിറ്റ വകയില്‍ ലഭിച്ചതാണ് നോട്ടുകളാണെന്നാണ് ആദ്യം പോലീസിനോട് സിദ്ദീഖ് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സ്വയം പ്രിന്റ് ചെയ്താണ് നോട്ടുണ്ടാക്കിയതെന്ന് പോലീസിനോട് സിദ്ദീഖ് വെളിപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ സിദ്ദീഖിന്റെ നാലാംവാതുക്കലിലെ വീട്ടിലും ഉദുമയിലെ കടയിലും പോലീസ് പരിശോധ നടത്തിയെങ്കിലും പ്രിന്റിംഗിനായി ഉപയോഗിച്ച മെഷീന്‍ കണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
No comments:
Post a Comment