ഉദുമ: കീഴൂരില്‍ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത് തലക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കീഴൂരിലെ മത്സ്യതൊഴിലാളി മുനവ്വിറിന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം രാത്രിയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.[www.malabarflash.com]
മരണത്തില്‍ കുഞ്ഞിന്റെ ഉമ്മൂമ്മ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കുകയും മരണകാരണം കണ്ടെത്തുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കുഞ്ഞിന്റെ തലക്കേറ്റ ക്ഷതം വീഴ്ചയില്‍ സംഭവിച്ചതാണോ അതല്ലെങ്കില്‍ മറ്റെതന്തെങ്കിലും കാരണത്താലോ എന്ന് കണ്ടെത്താനാണ് പോലീസ് അന്വേഷണം. ഇതിന്റെ ഭാഗമായി കുഞ്ഞിന്റെ രക്ഷിതാക്കളെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ബേക്കല്‍ എസ്.ഐ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. മുനവ്വിറിന്റേത് പ്രണയവിവാഹമായിരുന്നു. കുഞ്ഞ് പിറന്നതോടെ ദമ്പതികള്‍ തമ്മിലും ഇവരുടെ വീട്ടുകാര്‍ തമ്മിലും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന വിവരമാണ് കുഞ്ഞിന്റെ മരണത്തില്‍ സംശയമുയരാന്‍ ഇടവരുത്തിയത്.
No comments:
Post a Comment