തിരുവല്ല: തിരുവല്ല വേങ്ങലിൽ പാടശേഖരത്തു നെല്ലിനു കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേർ ചികിത്സയിലിരിക്കെ മരിച്ചു. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
വേങ്ങൽ കഴുപ്പിൽ കോളനിയിൽ സനൽ കുമാർ(45), മത്തായി ഇശോ (68) എന്നീ കർഷകത്തൊഴിലാളികളാണു മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ ശനിയാഴ്ച രാവിലെയാണു മരിച്ചത്.
കഴുപ്പിൽ കോളനിയിൽ പ്രഹ്ലാദൻ, ഉണ്ണിക്കൃഷ്ണൻ, ശ്രീക്കുട്ടൻ എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ചയാണ് ഇവർ തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്തു നെല്ലിനു കീടനാശിനി തളിക്കാനിറങ്ങിയത്. ജോലിക്കിടെ സനൽ കുമാറിനും മത്തായി ഈശോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇവരെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. മരുന്ന് തളിക്കുന്നതു കാണാൻ എത്തിയതായിരുന്നു മത്തായി ഈശോ.
കൃഷി വകുപ്പിന്റെ അംഗീകാരമുള്ള സ്ഥിരമായി ഉപയോഗിക്കാറുള്ള കീടനാശിനിയാണ് തളിച്ചതെന്നു പറയുന്നു. കൃഷിവകുപ്പ് പരിശോധനയിൽ എന്നാൽ, 20 മില്ലി ലിറ്റർ ഉപയോഗിക്കേണ്ട കീടനാശിനി 50 മില്ലിലിറ്റർ ഉപയോഗിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്നു പറയുന്നു.
കൃഷി ഓഫീസറുടെ കുറിപ്പില്ലാതെയാണു കർഷകത്തൊഴിലാളികൾ സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്നു കിടനാശിനി വാങ്ങിയതെന്നാണു വിവരം. നാലു മണിക്കൂർ മാത്രമേ കീടനാശിനി തളിക്കുന്നവർ പാടത്തു നിൽക്കാവൂ എന്നായിരുന്നു കൃഷി ഓഫീസർമാരുടെ നിർദേശം. ഇതിൽ കൂടുതൽ സമയം ഇവർ പാടത്തു തങ്ങിയതും ദേഹാസ്വാസ്ഥ്യത്തിനു കാരണമായെന്നാണു പ്രാഥമിക നിഗമനം. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഇവർ മരുന്നു വാങ്ങിയ ഇടിഞ്ഞില്ലത്തെ സ്വകാര്യ വളം വില്പനകേന്ദ്രം പൂട്ടി. എല്ലാ വളം സ്ഥാപനങ്ങളിലും പരിശോധനയ്ക്കു കൃഷി മന്ത്രി ഉത്തരവിടുകയും ചെയ്തു.
അച്ചാമ്മയാണു മത്തായിയുടെ ഭാര്യ. മക്കൾ: ഷെയ്ഫൻ, ലിൻസി, ഷൈജു. മരുമകൻ: ബിജു. സംസ്കാരം ഇന്നു വേങ്ങൽ ഓർത്തഡോക്സ് പള്ളിയിൽ.
ലാവണ്യയാണ് സനലിന്റെ ഭാര്യ. മക്കൾ: സേതു, ഗീതു, ദേവു.

No comments:
Post a Comment