Latest News

ടൊയോറ്റ കാംറി വിപണിയിലേക്ക്; വില 36.95 ലക്ഷം രൂപ

ടൊയോറ്റ കാംറിയുടെ വിപണി വില 36.95 ലക്ഷം രൂപ. ടൊയോട്ടയുടെ എട്ടാം തലമുറയില്‍പ്പെട്ട കാംറി ഹൈബ്രിഡ് ഇലക്ട്രിക് സെഡാന്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്.[www.malabarflash.com]

ഇറക്കുമതി വഴിയെത്തുന്ന വാഹനം ടൊയോട്ടയുടെ കര്‍ണാടകയിലെ ബിഡാഡി പ്ലാന്റില്‍ അസംബ്ലിള്‍ ചെയ്താണ് വിപണിയിലെത്തുന്നത്. ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 15 എം എം വീതിയും 25 എംഎം ഉയരവും അധികമുണ്ടെന്നാണ് സൂചന.

എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിങ്ങനെ രൂപത്തിലും ഭാവത്തിലും ഏറെ പുതുമകളുമായാണ് കാംറി വിപണിയിലേക്ക് എത്തുന്നത്.

ഇന്റീരിയറില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ഹെഡ് അപ്പ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. മുന്‍പ് പെട്രോള്‍ എന്‍ജിനിലും കാംറി ലഭ്യമായിരുന്നെങ്കിലും ഇനി മുതല്‍ ഹൈബ്രിഡ് വകഭേദം മാത്രമേയുള്ളു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.