Latest News

കായകല്‍പം അവാര്‍ഡ് നേടിയ ജില്ലാ ആശുപത്രിയെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

കാസര്‍കോട്: സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള അരക്കോടി രൂപയുടെ കായകല്‍പം അവാര്‍ഡ് നേടിയ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ ആശുപത്രിയെ ജില്ലാ പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.[www.malabarflash.com]

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാന്‍ലിക്ക് കൈമാറി. 

വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ഷാനവാസ് പാദൂര്‍, ഫരീദ സക്കീര്‍, അഡ്വ. എ.പി. ഉഷ, മെമ്പര്‍മാരായ ഡോ. വി.പി.പി മുസ്തഫ, അഡ്വ. കെ.ശ്രീകാന്ത്, എം. നാരായണന്‍, ഇ. പദ്മാവതി, മുംതാസ് സമീറ, പി.വി പദ്മജ, സുഫൈജ ടീച്ചര്‍, ജോസ് പതാലില്‍, എം. കേളു പണിക്കര്‍, പുഷ്പ അമേക്കള, സെക്രട്ടറി പി. നന്ദകുമാര്‍, ഫൈനാന്‍സ് ഓഫീസര്‍ ഷംനാദ്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.