കാസര്‍കോട്: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 74കാരനെ പത്തു വര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.[www.malabarflash.com]
രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പനത്തടി എരിഞ്ഞിലങ്കോട്ടെ വടക്കേ പറമ്പിലെ വി.എസ് ജോസഫ് എന്ന തങ്കച്ചനെ (72) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജദജ് പി എസ് ശശികുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2015 ജൂണ്‍ ഏഴിനു രാവിലെ 10.30 നും 12 മണിക്കും ഇടയില്‍ പ്രതി ജോസഫ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
2015 ജൂണ്‍ ഏഴിനു രാവിലെ 10.30 നും 12 മണിക്കും ഇടയില്‍ പ്രതി ജോസഫ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
അന്നത്തെ വെള്ളരിക്കുണ്ട് സി ഐയായിരുന്ന ടി പി സുമേഷാണ് പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
No comments:
Post a Comment