സീരിയൽ താരങ്ങളായ അമ്പിളി ദേവിയും ജയൻ ആദിത്യനും വിവാഹിതരായ വാർത്ത ഞെട്ടലോടെയാണു പ്രേക്ഷകർ സ്വീകരിച്ചത്. കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. അതേസമയം അമ്പിളി ദേവിയുടെ വിവാഹവാർത്തയറിഞ്ഞു മുൻഭർത്താവ് ലോവൽ കേക്ക് മുറിച്ച് ആഘോഷിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റില്‍ സഹപ്രവർത്തകർക്കൊപ്പമായിരുന്നു ലോവലിന്റെ ആഘോഷം.[www.malabarflash.com]
ഇതു വളരെ വിശേഷപ്പെട്ട കേക്കാണെന്നും ലോവലിന്റെ ജീവിതത്തിലെ വളരെ നിർണായകവും സന്തോഷകരവുമായ ദിവസമാണിതെന്നും സീരിയൽ താരം പ്രതീഷ് നന്ദൻ വിഡിയോയിൽ പറയുന്നുണ്ട്. ഈ സന്തോഷം എല്ലാവരോടുമൊപ്പം പങ്കുവെയ്ക്കാൻ കാണിച്ച മനസ്സിനു നന്ദി അറിയിക്കുകയും ചെയ്യുന്നു. ‘ആൾ ദ് ബൈസ്റ്റ് ലോവൽ’ എന്നെഴുതിയ കേക്കാണു മുറിയ്ക്കുന്നത്.
എന്നാൽ കനത്ത വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്. വിവാഹമോചനം നേടിയ ഒരു സ്ത്രീ മറ്റൊരു വിവാഹം കഴിക്കുന്നു, ‘ഇതിൽ എന്താണിത്ര ആഘോഷിക്കാന്‍’ എന്ന ചോദ്യമാണു സോഷ്യൽ ലോകം ഉയർത്തുന്നത്. ചുറ്റും കൂടിയ സഹപ്രവർത്തകരിലൊരാൾ ‘ബാധ ഒഴിഞ്ഞല്ലോ’ എന്നു വിളിച്ചു പറയുന്നതും കേൾക്കാം. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെയും വിമർശനം ശക്തമാണ്. ആഘോഷത്തെ അനുകൂലിച്ചും അഭിപ്രായം പങ്കുവെയ്ക്കുന്നവരുണ്ട്.
കടപ്പാട്: മനോരമ ഓണ്‍ലൈന്‍

No comments:
Post a Comment