ചെറുവത്തൂര്‍: ഭാര്യയെ ഉറക്കത്തില്‍ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.[www.malabarflash.com]
മടക്കര മുഴക്കീലിലെ മറിയുമ്മ(50)യെ കറിക്കത്തികൊണ്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അബ്ദുള്‍ റഹിമാനെയാണ് ഇന്നലെ വൈകിട്ട് മടക്കര ടൗണില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത്. ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയോടിയ അബ്ദുള്‍ റഹ്മാന്‍ മടക്കരയിലെ ഒരു കെട്ടിടത്തിന്റെ തട്ടിന്‍പുറത്ത് ഒളിച്ചുകഴിയുകയായിരുന്നു.

എന്നാല്‍ ഒരു രാവ് മുഴുവന്‍ തട്ടുമ്പുറത്ത് കഴിഞ്ഞ അബ്ദുള്‍ റഹ്മാന്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവിടെ നിന്നും ഇറങ്ങി തൊട്ടടുത്തുള്ള കടയില്‍ നിന്നും പഴം ചോദിച്ചപ്പോഴാണ് നാട്ടുകാര്‍ ആളെ തിരിച്ചറിഞ്ഞത്. ഇതോടെ ഇയാളെ വളഞ്ഞുവെച്ച ശേഷം ചന്തേര പോലീസിനെ വിവരമറിയിച്ചു. ചന്തേര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ നടത്തുന്നയാളാണ് അബ്ദുള്‍ റഹ്മാന്‍. ഈ അസ്വസ്ഥതകള്‍ക്കിടയിലാണ് ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമായ മറിയുമ്മ അപകടനില തരണം ചെയ്തു.

No comments:
Post a Comment