Latest News

എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രിനിധി സമ്മേളനം തിങ്കളാഴ്ച ദേളി സഅദിയ്യില്‍

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ജില്ലാ പ്രതിനിധി സമ്മേളനം ഈ മാസം 28ന് (തിങ്കളാഴ്ച) ഉച്ചക്ക് 2ന് ദേളി സഅദിയ്യയില്‍ നടക്കും. ജില്ലയിലെ ഒമ്പത് സോണിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും 45 സര്‍ക്കിള്‍ ഭാരവാഹികളും പ്രതിനിധി സമ്മേളനത്തില്‍ സംബന്ധിക്കും.[www.malabarflash.com]

സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസിലിയാരുടെ അധ്യക്ഷതയില്‍ കേന്ദ്ര മുശാവറാ ഉപാധ്യക്ഷന്‍ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറാംഗം മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍ മുഖ്യ. പ്രഭാഷണം നടത്തും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍, സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മുക്രി ഇബ്രാഹീം ഹാജി, അബ്ദുല്‍ ഹകീം കളനാട്, അശ്രഫ് സഅദി ആരിക്കാടി, സി എന്‍ ജഅഫര്‍ സ്വാദിഖ്, സ്വാദിഖ് ആവളം, കൊല്ലമ്പാടി അബദുല്‍ ഖാദിര്‍ സഅദി , സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിക്കും. എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

രാവിലെ 9.30ന് തുടങ്ങുന്ന ജില്ലാ വാര്‍ഷിക കൗണ്‍സിലില്‍ ഒമ്പത് സോണുകളില്‍ നിന്ന് തെരെഞ്ഞെടുത്ത 110 ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ സംബന്ധിക്കും. രാവിലെ 9ന് രജ്‌സ്‌ത്രേഷന്‍ തുടങ്ങും. 9.30ന് നടക്കുന്ന സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി പതക ഉയര്‍ത്തും.

ജില്ലാ കണ്‍ട്രോളര്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. റിട്ടേണിങ് ഓഫീസര്‍ മുഹമ്മദ് പറവൂര്‍ പുസംഘടനക്ക് നേതൃത്വം നല്‍കും.

പ്രതിനിധി സമ്മേളന മുന്നോടിയായി ജില്ലാ സുന്നി സെന്ററില്‍ ക്യാബിനറ്റ് സമ്മിറ്റ് നടന്നു. ഐ.സി എഫ് നാഷണല്‍ കമ്മറ്റി സെക്രട്ടറി അബ്ദുല്‍ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.