ബേക്കല്‍: ബാങ്കില്‍ നിന്നും പണയ സ്വര്‍ണ്ണമെടുക്കാന്‍ വേണ്ടി ജ്വല്ലറിയില്‍ നിന്നും വാങ്ങിയ ഒരു ലക്ഷം രൂപയുമായി യുവാവ് മുങ്ങിയതായി പരാതി. ബേക്കല്‍ ഖിള്‌രിയ നഗറിലെ അബ്ദുല്ലയുടെ മകന്‍ കബീറാണ് മുങ്ങിയത്.[www.malabarflash.com]
ഇക്കഴിഞ്ഞ 16 ന് ഉച്ചയോടെ ബേക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ നുജൂം ജ്വല്ലറിയിലെത്തി ബാങ്കില്‍ പണയം വെച്ച സ്വര്‍ണ്ണമെടുത്ത് തരാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമ റഫീഖില്‍ നിന്നും ഒരു ലക്ഷം രൂപ വാങ്ങി കബീര്‍ കടന്നു കളയുകയായിരുന്നു.
പെയിന്റിംങ്ങ് ജോലി ചെയ്യുന്ന കബീര്‍ മുമ്പ് രണ്ട് പ്രാവശ്യം ഇതേ ജ്വല്ലറിയില്‍ നിന്നും പണം വാങ്ങി പണയ സ്വര്‍ണ്ണം എടുത്തു നല്‍കിയിരുന്നു.
ഏറെ കഴിഞ്ഞും സ്വര്‍ണ്ണവുമായി യുവാവ് എത്താത്തതിനെ തുടര്‍ന്ന് കബീറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കബീര്‍ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫായ നിലയിലായിരുന്നു.
ഏറെ കഴിഞ്ഞും സ്വര്‍ണ്ണവുമായി യുവാവ് എത്താത്തതിനെ തുടര്‍ന്ന് കബീറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കബീര്‍ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫായ നിലയിലായിരുന്നു.
വീട്ടില്‍ അന്വേഷിച്ചപ്പോള്‍ കബീറിനെ കണ്ടെത്താനായില്ല. ഇതോടെ റഫീഖ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
No comments:
Post a Comment