പയ്യന്നൂര്‍: പൊന്നമ്പാറ ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.[www.malabarflash.com]
പെരിങ്ങോം സ്‌കൂളിന് സമീപത്തെ രമേശിന്റെ മകന്‍ എടാടന്‍ വീട്ടില്‍ രാഹുല്‍ രമേശ് (22), ടൈല്‍സ് പണിക്കാരന്‍ പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകന്‍ മാടപ്പാടില്‍ അഖിലേഷ് (22) എന്നിവരാണ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി. അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പെരിങ്ങോത്ത് നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന രാഹുല്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റും കരിപ്പോട് നിന്നും പൊന്നമ്പാറയിലേക്ക് അഖിലേഷ് സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്.

No comments:
Post a Comment