Latest News

മ​നു​ഷ്യ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്​ പോലീ​സി​ന്​ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു

കൊ​ച്ചി: മു​ന​മ്പം ഹാ​ർ​ബ​ർ വ​ഴി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച്​ പോലീ​സി​ന്​ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച രാ​ജ്യാ​ന്ത​ര മ​നു​ഷ്യ​ക്ക​ട​ത്ത്​ സം​ഘ​മാ​ണ്​ പി​ന്നി​ലെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും പോലീ​സ്​ അ​റി​യി​ച്ചു.[www.malabarflash.com]

ആ​ന്ധ്ര, കോ​വ​ളം സ്വ​ദേ​ശി​ക​ളു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ‘ദ​യാ​മാ​ത’ ബോ​ട്ടി​ൽ ഒ​രു മാ​സ​ത്തേ​ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​യാ​ണ്​ സം​ഘം പോ​യ​തെ​ന്നും ക​ണ്ടെ​ത്തി.

13 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നാ​യി 43 അം​ഗ സം​ഘ​ത്തി​ൽ നാ​ല്​ ഗ​ർ​ഭി​ണി​ക​ളും ന​വ​ജാ​ത ശി​ശു ഉ​ൾ​പ്പെ​ടെ ര​ണ്ട്​ കു​ട്ടി​ക​ളും ഉ​ള്ള​താ​യാ​ണ്​ സൂ​ച​ന. ര​ണ്ട്​ സം​ഘ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ചെ​ന്നൈ വ​ഴി ട്രെ​യി​നി​ലും വി​മാ​ന​മാ​ർ​ഗ​വും ഡി​സം​ബ​റി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ ഇ​വ​ർ ചെ​റാ​യി​യി​ലെ റി​സോ​ർ​ട്ടു​ക​ളി​ലും ലോ​ഡ്​​ജു​ക​ളി​ലു​മാ​യാ​ണ്​ താ​മ​സി​ച്ച​ത്. 12ന്​ ​പു​ല​ർ​ച്ച​യാ​ണ്​ സം​ഘം വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ന്ന​തെ​ന്നാ​ണ്​ വി​വ​രം.

സംഘം പുറപ്പെട്ട ബോട്ടിനെക്കുറിച്ചുള്ള രേഖകൾ പൊലീസ്​ പരിശോധിച്ചു. ഒരുകോടി രണ്ടുലക്ഷം രൂപക്ക്​ തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശിയും തിരുവനന്തപുരം വെങ്ങാന്നൂര്‍ സ്വദേശി അനില്‍കുമാറും ചേർന്നാണ്​ കുളച്ചൽ സ്വദേശിയിൽനിന്ന് ​ബോട്ട്​ വാങ്ങിയതെന്നാണ്​ വിവരം. രേഖകളില്‍ കാണുന്ന കുളച്ചല്‍ സ്വദേശിയുടെ മേല്‍വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്​. അനില്‍കുമാറിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ പോലീസ്​ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘം സഞ്ചരിച്ചെന്ന്​ കരുതുന്ന വാഹനവും കൂടുതൽ ബാഗുകളും കണ്ടെടുത്തിട്ടുണ്ട്​. തീരദേശ സേനക്കാണ്​ അന്വേഷണച്ചുമതല. നാവികസേനയും സഹായത്തിനുണ്ട്​. സംഘം മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും ഒരുമാസ​ത്തേക്കുള്ള സാധനസാമഗ്രികൾ സമാഹരിച്ചതും മനുഷ്യക്കടത്ത്​ ആസൂത്രിതമാണെന്ന സൂചനയിലേക്കാണ്​ വിരൽ ചൂണ്ടുന്നത്​.

സംഘത്തിലുള്ള യുവതി ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പ്രസവിച്ചിരുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്​. യാ​ത്ര​ക്കു​മു​മ്പ്​ മു​ന​മ്പ​ത്തെ പ​മ്പി​ൽ​നി​ന്ന്​ 10 ​ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ധ​ന​വും അ​ഞ്ച്​ കു​ടി​വെ​ള്ള ടാ​ങ്കു​ക​ളും വാ​ങ്ങി. താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്ന്​ ടൂ​റി​സ്​​റ്റ്​ ബ​സി​ലും മി​നി ബ​സി​ലു​മാ​ണ്​ മു​ന​മ്പ​ത്തേ​ക്ക്​ പോ​യ​ത്. സം​ഘാം​ഗ​ങ്ങ​ൾ ഹി​ന്ദി​യും ത​മി​ഴും ഇം​ഗ്ലീ​ഷും സം​സാ​രി​ച്ച​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ബാ​ഗു​ക​ളി​ലെ രേ​ഖ​ക​ളും ഫോ​േ​ട്ടാ​ക​ളും പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ ശ്രീ​ല​ങ്ക​ൻ വം​ശ​ജ​രോ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​ക​ളോ ആ​ണ്​ സം​ഘ​ത്തി​ലു​ള്ള​തെ​ന്നാ​ണ്​​ സം​ശ​യം.

ഡൽഹിയിൽനിന്ന്​ കൊച്ചിയിലെത്തിയവർ താമസിച്ചത്​ മുനമ്പത്തെ ബീച്ച്​വാലി റിസോർട്ടിലാണ്​. ആദ്യം അഞ്ചുപേരുടെ സംഘം മുറിയെടുത്തു. തൊട്ടടുത്ത ദിവസം 14 പേർ കൂടിയെത്തി മുറിയെടുത്തു. കന്യാകുമാരിക്കുള്ള യാത്രാമധ്യേ കൊച്ചി സന്ദർശിക്കാനിറങ്ങിയതാണെന്നാണ്​ സംഘം അറിയിച്ചതെന്ന്​ റിസോർട്ട്​ ഉടമ തമ്പി പറഞ്ഞു. ജനുവരി അഞ്ച്​ മുതൽ 12 വരെയാണ്​ സംഘം റിസോർട്ടിൽ തങ്ങിയത്​. തിരിച്ചറിയൽ രേഖയായി ഡൽഹി സ്വദേശികളുടെ ആധാർ കാർഡാണ്​ നൽകിയത്​.

സംഭവം അന്വേഷിക്കാൻ അഡീഷനല്‍ എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ 16 അംഗ സംഘത്തിന് രൂപംനൽകി. സെപഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.ജി. രവീന്ദ്രനാഥ്, വടക്കേക്കര സി.ഐ എ.എ. അഷ്​റഫ്, മുനമ്പം എസ്.ഐ ടി.വി. ഷിബു, വടക്കേക്കര എസ്.ഐ സെപ്‌റ്റോ ജോണ്‍ തുടങ്ങിയവരടങ്ങിയവരാണ്​ സംഘത്തിലുള്ളത്.

എ.​ബി ഉ​ദ്യോ​ഗ​സ്​​ഥ​രും സ്​​ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചെ​റാ​യി​​യി​ലെ ഹോം​സ്​​റ്റേ​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണ​മു​ണ്ട്​. ബോ​ട്ട്​ ക​ണ്ടെ​ത്തി​യാ​ൽ തി​രി​കെ​യെ​ത്തി​ക്കാ​നാ​ണ്​ പോലീ​സ്​ തീ​ര​ദേ​ശ സേ​ന​ക്ക്​ ന​ൽ​കി​യ​ നി​ർ​ദേ​ശം. എ​ന്നാ​ൽ, ഇ​വ​ർ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി വി​ട്ടി​രി​ക്കാ​മെ​ന്നാ​ണ്​ നി​ഗ​മ​നം.

ശ​നി​യാ​ഴ്​​ച രാ​വി​ലെ മു​ന​മ്പം ഹാ​ർ​ബ​റി​ന്​ സ​മീ​പം ബോ​ട്ട്​ ജെ​ട്ടി​യോ​ട്​ ചേ​ർ​ന്ന ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ 18 ബാ​ഗു​ക​ൾ ഉ​പേ​ക്ഷി​ച്ച​ത്​ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​​​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ മ​നു​ഷ്യ​ക്ക​ട​ത്ത്​ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ഉ​ണ​ക്കി​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ, വ​സ്​​ത്ര​ങ്ങ​ൾ, കു​ടി​വെ​ള്ളം, ഫോട്ടോ​ക​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വി​മാ​ന ടി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു​ ബാ​ഗി​ൽ.

ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ചെ കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ന്​ സ​മീ​പ​വും 52 ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. 12ന്​ ​പു​ല​ർ​ച്ചെ ര​ണ്ടി​ന്​ മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​​യ​വ​ർ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​യി​ലും കു​ട്ടി​ക​ളു​ടെ​യും സ്​​ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ​യും വ​സ്​​ത്ര​ങ്ങ​ളും പാ​ത്ര​ങ്ങ​ളും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​മാ​ണ്​​ ബാ​ഗു​ക​ളി​ൽ. ലൈ​ഫ്​ ജാ​ക്ക​റ്റും വെ​ള​ളം നി​റ​ച്ച ക​ന്നാ​സും ഉ​ണ്ട്. ശ്രീ​ല​ങ്ക​ൻ ഭാ​ഷ​യി​ലു​ള്ള ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഡ​ൽ​ഹി സ്വ​ദേ​ശി ദീ​പ​ക്​ ക​ന്യാ​കു​മാ​രി​യി​ൽ ചി​കി​ത്സ ന​ട​ത്തി​യ രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ളും ഉ​ണ്ട്.

ബാ​ഗു​ക​ൾ ഇ​റ​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​വ​ർ തി​ര​ക്കി​യ​പ്പോ​ൾ ചേ​ട്ട​ന്​​ അ​പ​ക​ടം പ​റ്റി​യെ​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക്​​ പോ​കു​ക​യാണെ​ന്നും തി​രി​കെ വ​ന്ന്​ എ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ്​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സ്​​ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. കൈ​ക്കു​ഞ്ഞു​മാ​യി ഒ​രു സ്​​ത്രീ​യും കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. നേ​രം പു​ല​ർ​ന്ന ശേ​ഷം ആ​രെ​യും ക​ണ്ടി​ല്ല. 

അ​ന​ധി​കൃ​ത​മാ​യി​ എ​ത്തു​ന്ന​വ​രെ കു​ടി​യേ​റ്റ​ക്കാ​രാ​യി ക​രു​തു​ന്ന രാ​ജ്യ​മാ​ണ്​ ആ​സ്​​ട്രേ​ലി​യ. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ പി​ന്നീ​ട്​​ പൗ​ര​ത്വം ല​ഭി​ക്കാ​റു​മു​ണ്ട്. ഇ​താ​ണ്​ അ​ഭ​യാ​ർ​ഥി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ​ഇ​തി​ന്​ കൊ​ച്ചി​യി​ൽ ക​ണ്ണി​ക​ളു​ള്ള സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പോലീ​സി​ന്​ സൂ​ച​ന ല​ഭി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.