ബേക്കല്‍: ബിജെപി നിയോജകമണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുടെ കാര്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഗോപാലകൃഷ്ണന്‍ തച്ചങ്ങാടിന്റെ കെ എല്‍ 60 എസ് 5727 കൊറോള കാറാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ അടിച്ചുതകര്‍ത്തത്.[www.malabarflash.com]
വീട്ടില്‍നിന്ന് അമ്പങ്ങാട് സൊസൈറ്റിയിലേക്ക് പാലുമായി പോകവേ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ഒരു സംഘം ചെര്‍ക്കപ്പാറയില്‍ വച്ച് കാര്‍ തടഞ്ഞുവച്ചു ആക്രമിക്കുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വീട്ടില്‍നിന്ന് അമ്പങ്ങാട് സൊസൈറ്റിയിലേക്ക് പാലുമായി പോകവേ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ഒരു സംഘം ചെര്‍ക്കപ്പാറയില്‍ വച്ച് കാര്‍ തടഞ്ഞുവച്ചു ആക്രമിക്കുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കാറിന്റെ ഗ്ലാസുകള്‍ പൂര്‍ണമായി തകര്‍ത്തു. വെളുത്തോളിയിലെ വിജേഷ്, നവീന്‍, കൃപേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ പലരും മുഖംമൂടി ധരിച്ചതിനാല്‍ മൂന്നു പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചുവെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
No comments:
Post a Comment