കാഞ്ഞങ്ങാട്: പാറപ്പള്ളി സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പാറപ്പള്ളി മദ്രസ്സയുടെ സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി(42) യാണ് അബുദാബിയിലെ മുസഫയിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്.[www.malabarflash.com]
സ്വകാര്യ സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന മൊയ്തീന്‍ കുഞ്ഞി 5 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിവ് പോലെ നിസ്‌ക്കാരവും കഴിഞ്ഞ് കിടന്നുറങ്ങിയ മൊയ്തീന്‍ രാവിലെ 4 മണിയോടെ റൂമില്‍ വെച്ച് രണ്ട് തവണ നെഞ്ച് വേദന അനുഭവപ്പെട്ടതായും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കും മുമ്പ് മരണവും സംഭവിച്ചതായി റൂമിലുള്ളവര്‍ പറയുന്നു. ഉടന്‍ അബുദാബി പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.
അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രി ജീവനക്കാരനായിരുന്ന കുഞ്ഞബ്ദുല്ലയുടെയും ഫാത്തിമയുടെ മകനാണ്. ബേക്കലിലെ താഹിറയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അബ്ദുല്ല (13) സിനാന്‍ (8) സിയാഫാത്തിമ (6) എന്നിവര്‍ മക്കളാണ്. ഫൈസല്‍ (അബുദാബി) യൂസഫ് (അജ്മാന്‍ ) അബ്ദുള്‍ റഹിമാന്‍ (ഷാര്‍ജ) ഹനീഫ ,സാദിഖ്, സീനത്ത് എന്നിവര്‍ സഹോദരങ്ങളാണ്.
No comments:
Post a Comment