കാഞ്ഞങ്ങാട്: പത്രഏജന്റും സിപിഎം പ്രവര്‍ത്തകനുമായ കൊവ്വല്‍സ്റ്റോറിലെ പിവി നാരായണന്റെ വീടിന് നേരെ അക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് കേസെടുത്തു.[www.malabarflash.com]
കൊവ്വല്‍ സ്റ്റോറിലെ ബാബു, രാജു, വിശ്വന്‍, രഞ്ജിത്ത്, സുരേഷന്‍, പ്രശാന്ത് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനു സമീപത്തെ വീടുനു മുന്നില്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്.

മരകഷ്ണങ്ങള്‍ കൊണ്ട് ജനല്‍ ചില്ലകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് നാരായണനും വീട്ടുകാരും എഴുന്നേറ്റ് ലൈറ്റിട്ട് നോക്കിയപ്പോള്‍ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഏകദേശം 10000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
No comments:
Post a Comment