Latest News

പ്രവാസികൾക്ക്​ ‘സാന്ത്വനം പദ്ധതി’; മൃതദേഹം നോർക്ക നാട്ടിലെത്തിക്കും

തിരുവനന്തപുരം: പ്രവാസികൾക്ക്​ ആശ്വാസ പദ്ധതികളുമായി ധനമന്ത്രി തോമസ്​ ഐസക്കിന്റെ  പത്താമത്​ ബജറ്റ്​. വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് ഇനി മുതല്‍ നോര്‍ക്ക വഹിക്കും.[www.malabarflash.com]

വിദേശത്തു നിന്ന്​ തൊഴിൽ നഷ്​ടപ്പെട്ടു വരുന്നവർക്കായി ‘സാന്ത്വനം പദ്ധതി’ നടപ്പാക്കും. ഇതിനായി 25 കോടി നീക്കിവെച്ചതായി ​മന്ത്രി അറിയിച്ചു.

പ്രവാസി സംരംഭകർക്ക്​ പലിശ സബ്​സിഡിയോടെ വായ്​പ അനുവദിക്കും. കേരള ബാങ്കിൽ പ്രവാസികൾക്ക്​ നിക്ഷേപം നടത്താൻ അവസരം നൽകുമെന്നും തോമസ്​ ഐസക്​ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.