Latest News

അര്‍ജന്റിനിയന്‍ താരം സഞ്ചരിച്ച ചെറുവിമാനം കാണാതായി; പ്രാര്‍ത്ഥനയോടെ ഫുട്‌ബോള്‍ ലോകം

ലണ്ടന്‍: അര്‍ജന്റിനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സാലെ സഞ്ചരിച്ച ചെറു വിമാനം കാണാതായി. ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രമദ്ധേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് വിമാനം അപ്രത്യക്ഷമായത്.[www.malabarflash.com]

പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. വിമാനത്തിനായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടര്‍ന്ന് ക്ലബ്ബിലെ സഹതാരങ്ങളോടും ക്ലബ്ബംഗങ്ങളോടും വിട പറഞ്ഞ് പുതിയ ക്ലബ്ബായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു അര്‍ജന്റീനാ താരം. 

ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി 'പ്ലെയര്‍ ഓഫ് ദ മന്ത്' പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.

സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള 'പൈപ്പര്‍ പി.എ-46 മാലിബു' ചെറുവിമാനമാണ് കാണാതായതെന്നും ഇതില്‍ രണ്ട് യാത്രക്കാരെ മാത്രമേ ഉള്‍ക്കൊള്ളൂവെന്നും ആരാണ് രണ്ടാമത്തെ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഗേര്‍ണെസി പോലീസ് വ്യക്തമാക്കി. 

നാന്റെസില്‍ നിന്ന് വിമാനം പ്രാദേശിക സമയം വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷ്യമാകുകായിരുന്നു. ഗേര്‍ണെസി പോലീസ് വ്യക്തമാക്കുന്നു.

നേരത്തെ നാന്റെസിനോട് വിട പറഞ്ഞ് സാലെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരുന്നു. ടീമംഗങ്ങളോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് 'അവസാനത്തെ യാത്ര പറച്ചില്‍' എന്ന കുറിപ്പോടെയായിരുന്നു സാലെയുടെ ട്വീറ്റ്. ശനിയാഴ്ച്ച കാര്‍ഡിഫ് സിറ്റിയുമായി കരാറൊപ്പിട്ട താരം തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ക്ലബ്ബ് വിട്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.