ലക്‍നൗ: അച്ഛന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് നാലുവയസുകാരി മകളുടെ വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.[www.malabarflash.com]
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ മമതയാണ് ഭര്‍ത്താവ് സന്തോഷ് രാഘവിനെ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്. സന്തോഷ് ഇലക്ട്രീഷനാണ്. ഏഴുവര്‍ഷം മുന്‍പ് വിവാഹിതരായ സന്തോഷിനും മമതക്കും നാലു വയസുള്ള മകളും രണ്ടു വയസുള്ള മകനുമുണ്ട്.
സംസ്കാര ചടങ്ങുകള്‍ക്കായി പോകുമ്പോളാണ് അച്ഛന്‍ കൊല്ലപ്പെട്ടതാണെന്ന മകളുടെ വെളിപ്പെടുത്തല്‍. സന്തോഷ് രാഘവിനെ കാണാനായി രണ്ടുപേര്‍ വന്നതായും ഇവര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയതിന് പിന്നാലെ ആക്രമിച്ചതായും പെണ്‍കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സന്തോഷിനെ ടെറസില്‍ കൊണ്ടുപോയി ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കിയതായും മകള്‍ പറഞ്ഞു.
പേടിച്ച പെണ്‍കുട്ടി മുറയില്‍ കയറി ഒളിക്കുകയും ഉറങ്ങിപ്പോവുകയുമായിരുന്നു. പിന്നീട് സംസ്കാര ചടങ്ങുകള്‍ക്കായി വാഹനത്തില്‍ പോകുമ്പോഴാണ് പെണ്‍കുട്ടി ഉറക്കം എണീക്കുന്നത്. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ വിശദീകരിച്ചതും.

ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുയായിരുന്നു. സന്തോഷ് മരണപ്പെടുന്നതിന് മുമ്പ് രണ്ടുപേര്‍ വീട്ടിലേക്ക് കയറിപോവുന്നത് കണ്ടതായി അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
No comments:
Post a Comment