Latest News

'നാട്ടരങ്ങ് ' കലാസന്ധ്യ ആവേശകരമയി

ഉദുമ: ബേവൂരി സൗഹൃദ വായനശാല & ഗ്രന്ഥാലയത്തിന്റെ 15-ം വാർഷികാഘോഷത്തിന്റെ ഭാഗമായി  നാട്ടരങ്ങ് - കലാ സാംസ്കാരിക സന്ധ്യ  ആവേശകരമായ അനുഭവമായി.[www.malabarflash.com] 

ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു നാട്ടരങ്ങ് ഉദ്ഘാടനം ചെയ്തു. 
പ്രസ്തുത ചടങ്ങിൽ വെച്ച് സൗഹൃദ വായനശാല സംഘടിപ്പിച്ച ഒന്നാമത് കെ.ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വിജയികൾക്ക് കലക്ടർ പുരസ്കാരം സമ്മാനിച്ചു. 

പ്രശസ്ത കവി സി.എം. വിനയചന്ദ്രൻ സാംസ്കാരിക പ്രഭാഷണം നടത്തി. കെ.വി.കുഞ്ഞി രാമൻ അധ്യക്ഷത വഹിച്ചു. കെ.വിജയകുമാർ സ്വാഗതം പറഞ്ഞു.

റഫീഖ് മണിയങ്കാനത്തിന്റെ 'തെണ്ടി' ചന്ദ്രൻ കരുവാക്കോടിന്റെ
'ബാവുൾ' എന്നീ ഏകപാത്ര നാടകങ്ങൾ നാടകപ്രേമികൾക്ക് വിരുന്നായി. ശിവാനി സുരേന്ദ്രന്റെ ഭരതനാട്യം, കൃതിക നാരായണനും സംഘവും അവതരിപ്പിച്ച സംഘനൃത്തം, കെ.കെ. കോട്ടിക്കുളത്തിന്റെ മിമിക്രിയും നാടൻ പാട്ടും എന്നിവ നാട്ടരങ്ങിൽ അവതരിപ്പിക്കപ്പെട്ടു. തുടർന്ന് 'ചിലമ്പൊലി'യുടെ 'പാട്ടാളും കൂട്ടാളികളും'അരങ്ങേറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.