കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം വെളളിയാഴ്ച സര്‍വീസ് നടത്തി. കണ്ണൂര്‍ മുതല്‍ ഹൈദരാബാദ് വരെ പോവുന്ന 6ഇ 7168 വിമാനമാണ് സര്‍വീസ് നടത്തിയത്.[www.malbarflash.com]
അതിഥികളെ നൃത്തത്തിന്റെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുകയും ആദ്യ യാത്രക്കാരന് സമ്മാനം നല്‍കുകയും ചെയ്തു.
കിയാല്‍ എംഡി വി തുളസീദാസ്, സിഇഒ ഉത്പല്‍ ബറുവ, ഇന്‍ഡിഗോ വൈസ് പ്രസിഡന്റ് സിന്‍ഡി, അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് രവിചന്ദ്ര, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ ചാള്‍സ് എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു.
No comments:
Post a Comment