Latest News

ബോയിങ്ങ് നിര്‍മ്മിച്ച പറക്കും കാര്‍; വിജയകരമായി പരീക്ഷിച്ചുവെന്ന് കമ്പനി

വാഷിങ്ടണ്‍: വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങ് നിര്‍മ്മിച്ച പറക്കും കാര്‍ വിജയകരമായി പരീക്ഷിച്ചു. ബോയിങ്ങിന്റെ കീഴിലുള്ള ഒറോറ ഫ്‌ളൈറ്റ് സയന്‍സ് ആണ് പറക്കും കാറിന്റെ ആദ്യ മാതൃക രൂപകല്‍പന ചെയ്തതും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും.[www.malabarflash.com]

വാഹനം ഒരു മിനിട്ടു നേരം ആകാശത്ത് പറക്കുകയും പിന്നീട് സുഗമമായി തിരിച്ചിറക്കിയെന്നും കമ്പനി പറയുന്നു. വായു മാര്‍ഗം സഞ്ചരിക്കാന്‍ പറ്റിയ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് വരെ പരീക്ഷണപ്പറക്കലുകള്‍ തുടരുമെന്നും കമ്പനി പറഞ്ഞു.

സ്വകാര്യ ആവശ്യങ്ങള്‍ക്കായി വായു മാര്‍ഗം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന കമ്പനികളിലൊന്നു കൂടിയാണ് ബോയിങ്ങ്. യൂബറും, ഗൂഗിളിന്റെ സ്ഥാപകരിലൊരാളായ ലാറി പേജിന്റെ നേതൃത്വത്തിലുള്ള സംരഭവും സമാന രീതിയിലുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.