മട്ടന്നൂർ: കണ്ണൂർ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സർവീസ് തുടങ്ങി. വ്യാഴാഴ്ച അർധരാത്രി മുതലാണ് മുംബൈയിലേക്കുള്ള സർവീസിന് തുടക്കമായത്. രാത്രി 11-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ഒന്നിന് മുംബൈയിലെത്തും.[www.malabarflsh.com]
കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് മുംബൈയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 2.45-ന് കണ്ണൂരിൽ എത്തിച്ചേരും. ഗോ എയറിന്റെ എയർബസ് 320 ആണ് മുംബൈയിലേക്ക് പറക്കുന്നത്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച് കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്.
ഫെബ്രുവരി ഒന്നുമുതൽ ഗോ എയറിന്റെ അന്താരാഷ്ട്ര സർവീസുകളും തുടങ്ങുന്നുണ്ട്. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സർവീസുകൾ. മസ്കറ്റിലേക്കുള്ള വിമാനം രാത്രി എട്ടിന് പുറപ്പെട്ട് 10.15-ന് മസ്കറ്റിലെത്തും. തിരിച്ച് 11.15-ന് പുറപ്പെട്ട് പുലർച്ചെ 4.15-ന് കണ്ണൂരിലെത്തും. അബുദാബിയിലേക്ക് ഉച്ചതിരിഞ്ഞാണ് സർവീസ്.

No comments:
Post a Comment