കുറ്റ്യാടി: കാക്കുനി അരൂർ റോഡിലെ വീട്ടുപറമ്പിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. മുസ്‌ലിം ലീഗ് അനുഭാവികളായ കക്കുളങ്ങര ഷംസീർ (23), പറമ്പത്ത് മുനീർ (23) എന്നിവരെയാണ് എസ്ഐ പി.എസ്. ഹരീഷ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
കഴിഞ്ഞ 31ന് രാത്രിയാണ് സ്ഫോടനം നടന്നത്. പരുക്കേറ്റ ഇരുവരും വടകര, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയശേഷം കടന്നുകളഞ്ഞു. ഷംസീറിന് കേൾവി ശക്തി നഷ്ടപ്പെട്ടു. മുനീറിന്റെ കണ്ണിനാണ് പരുക്ക്.
കഴിഞ്ഞ ദിവസം രാത്രി വയനാട്ടിൽനിന്ന് നാട്ടിലേക്ക് ബസിൽ വരുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

No comments:
Post a Comment