Latest News

രാഷ്ടീയ പ്രേരിത സംഘര്‍ഷങ്ങള്‍ വര്‍ഗിയതയിലേക്ക് നിങ്ങുന്നത് അപകടകരം - ബായാര്‍ തങ്ങള്‍

ബായാര്‍: രാഷ്ടീയ പ്രേരിത സംഷര്‍ഷങ്ങള്‍ വര്‍ഗിയതയിലേക്ക് നിങ്ങി 'നിരപരാധികള്‍ അക്രമിക്കപ്പെടുന്നത് അപകടകരമാണ് . ഇത് സമൂഹം ജാഗ്രതയോടെ കാണണം. ഇത്തരം ആക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരേ സമൂഹം തിരിച്ചറിയണമെന്നും പ്രമുഖ ആത്മീയ പണ്ഡിതന്‍ അസയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

അടുത്ത കാലത്തായി 'അങ്ങോളമിങ്ങോളം നടന്ന ഇത്തരം സംഘര്‍ഷങ്ങളില്‍ വര്‍ഗീയത കലര്‍ത്തി ആരാധാനാലയങ്ങള്‍ക്കും ബായാറിലെ മദ്‌റസാ അധ്യാപകനും മറ്റു നിരപര ധികള്‍ക്ക് നേരെയും നടന്ന അനിഷ്ട സംഭവങ്ങള്‍ അത്യന്തം ഖേദകരമാണ്. 

പതിനായിരങ്ങള്‍ സംബസിച്ച ബായാര്‍ സ്വലാത്തിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.