ഉദുമ: വോൾട്ടേജ‌് ക്ഷാമത്തിന‌് പരിഹാരം കാണാൻ പെരിയയിൽ വൈദ്യുതി സബ‌് സ‌്റ്റേഷൻ വരുന്നു. പെരിയ കേന്ദ്ര സർവകാലശാലയുടെ സമീപം 210 കെവി വൈദ്യുതി സബ‌് സറ്റേഷൻ അനുവദിച്ചതായി മന്ത്രി എം എം മണി അറിയിച്ചതായി കെ കുഞ്ഞിരാമൻ എംഎൽഎ പറഞ്ഞു.[www.malabarflash.com]
പെരിയയിലും മാവുങ്കാലിനും ഇടയിൽ ആയിരക്കണക്കിന‌് വീടുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. ഇവിടങ്ങളിൽ വോൾട്ടേജ‌് ക്ഷാമം രൂക്ഷമാണ‌്.
പെരിയയിൽ കേന്ദ്ര സർവകലാശാല കൂടി തുടങ്ങിയതോടെ ഈ പ്രദേശങ്ങളിൽ വോൾട്ടേജ‌് ക്ഷാമം വീണ്ടും രൂക്ഷമായി. ഇതേതുടർന്ന‌് കെ കുഞ്ഞിരാമൻ എംഎൽഎ, വൈദ്യുതി മന്ത്രിക്ക‌് നൽകിയ നിവേദനത്തിലാണ‌് സബ‌് സ‌്റ്റേഷൻ അനുവദിക്കാൻ തീരുമാനമായത‌്.
No comments:
Post a Comment