ഉപ്പള: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ മഞ്ചേശ്വരം മണ്ഡലത്തെ കലാപ ഭൂമിയാക്കാനുള്ള ബി.ജെ.പി- ആര്‍.എസ്.എസ് സംഘ് പരിവാര്‍ സംഘടനകളുടെ ഗൂഡ നീക്കത്തിനെതിരെയും ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെയും മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗ്രത സദസ് നടത്തി.[www.malabarflash.com]
എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന മഞ്ചേശ്വരത്തിന്റെ മണ്ണില്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വര്‍ഗീയതയുടെ വിഷവിത്തിറക്കാന്‍ സംഘ് പരിവാര്‍ ശക്തികളെ അനുവദിക്കില്ലെന്ന് വിളിച്ചോതുന്നതായിരുന്നു ജനജാഗ്രത സദസ്. ബന്തിയോട് ടൗണില്‍ സംഘടിപ്പിച്ച പരിപാടി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു.
ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബായാര്‍ കുതിരടുക്കയിലെ അബ്ദുല്‍ കരീം മുസ്‌ലിയാരെ ബായാര്‍ മുളിഗദ്ദെയില്‍ വധിക്കാന്‍ ശ്രമിച്ച മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്നും പ്രതികളെ പിടികൂടുന്നതു വരെ നീതിക്ക് വേണ്ടി മുസ് ലിം ലീഗ് ഒറ്റക്കെട്ടായി നിയമ പോരാട്ടം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശബരിമല പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാറാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിച്ച കാലങ്ങളിലെല്ലാം ശബരിമലയില്‍ ഭക്തര്‍ക്ക് യാതൊരു വിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കി ബി.ജെ.പിക്ക് വളരാന്‍ അവസരം ഒരുക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ മോദി ഭരണത്തിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കൊണ്ടിരിക്കുകയാണ്. ബി.ജെ.പി എന്ന വടവൃക്ഷത്തിന്റെ വേരുകള്‍ ഉണങ്ങി തുടങ്ങി. മെയില്‍ ഈമരം കടപുഴകി വീഴും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. അബ്ബാസ് സ്വാഗതം പറഞ്ഞു. ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, എന്‍.എ നെല്ലിക്കുന്ന് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ്, ജില്ലാ മുസ്‌ലിം ലീഗ് ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, മൂസാബി ചെര്‍ക്കള, പി.എം. മുനീര്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ , യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് യു.കെ. സൈഫുള്ള തങ്ങള്‍, ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, എം.ബി യൂസഫ്, വി.പി അബ്ദുല്‍ ഷുക്കൂര്‍ ഹാജി പ്രസംഗിച്ചു.
No comments:
Post a Comment