Latest News

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉപ്പള: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള കുക്കാറില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. മൊഗ്രാല്‍ ചായവളപ്പ് ഹൗസില്‍ മമ്മുവിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (37) ആണ് മരിച്ചത്.[www.malabarflash.com]

സിദ്ദീഖ് ഓടിക്കുകയായിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ബന്തിയോട് അടുക്കയില്‍ പുതിയ വീടിന്റെ ഗൃഹപ്രവേശനം 15 ദിവസങ്ങള്‍ക്ക് മുമ്പ് നടന്നിരുന്നു. ഇതിനായി ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു സിദ്ദീഖ്. 

വ്യാഴാഴ്ച രാത്രി സിദ്ദീഖിന്റെ വീട്ടില്‍ രിഫാഈ റാത്തീബ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സാധനങ്ങള്‍ വാങ്ങിക്കാനായി പോകുംവഴിയാണ് അപകടമുണ്ടായത്.

ഭാര്യ: ആഇശത്ത് മുര്‍സാന. മക്കള്‍: ഫാത്വിമത്ത് ഹിദ, മുഹമ്മദ് ഇറാസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.