ഉദുമ: ഉദുമ ഗ്രാമപഞ്ചായത്ത് 2018- 19 പട്ടികജാതി വികസന പദ്ധതിയില്‍പ്പെടുത്തി തെയ്യം കലാകാരന്മാരായ രണ്ടു സംഘങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി.[www.malabarflash.com]
അഞ്ചുവീതം ചെണ്ട, ഓരോന്ന് വീതം വിക്ക്, താളം എന്നിവയാണ് നല്‍കിയത്. ഇതിന് പുറമെ 15പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് ലക്ഷ്മി ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ദേവദാസ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രഭാകരന്‍ തെക്കേക്കര, കെ. സന്തോഷ് കുമാര്‍, സൈനബ അബൂബക്കര്‍, മെമ്പര്‍മാരായ കാപ്പില്‍ മുഹമ്മദ് പാഷ, ചന്ദ്രന്‍ നാലാംവാതുക്കല്‍, കെ.ജി. മാധവന്‍, നഫീസ പാക്യാര, പ്രീനമധു, രജിത അശോകന്‍, പി.വി പുഷ്പവല്ലി, കെ. ശ്യാമള, വത്സല ശ്രീധരന്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ പുഷ്പലത, അസി. സെക്രട്ടറി എന്‍.ബി അഷറഫ് പ്രസംഗിച്ചു.
No comments:
Post a Comment