Latest News

പേരാമ്പ്രയിൽ ഡി.വൈ.എഫ്.ഐ -യൂത്ത് ലീഗ് സംഘർഷം; രണ്ടു പേർക്ക് പരിക്ക്

പേരാമ്പ്ര: ടൗണിൽ ഡി.വൈ.എഫ്.ഐ -യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. പോലീസ് ഗ്രനേഡ് എറിഞ്ഞതിനെ തുടർന്ന് രണ്ട് യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. സലാം എരവട്ടൂർ, ഷമീർ കല്ലോട് എന്നിവർക്കാണ് പരിക്ക്​. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]

സംഘ്പരിവാർ അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വടകര റോഡ് ജങ്​ഷനിലെ മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫിസിനും സമീപത്തെ ആരാധനാലയത്തിനും നേരെ കല്ലേറുണ്ടായി. 

ഇതിൽ പ്രതിഷേധിച്ച് മുസ്​ലിം യൂത്ത് ലീഗ് നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറിഞ്ഞ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് അഞ്ചു തവണ ഗ്രനേഡ് പ്രയോഗിച്ചു.

രാത്രി ഒമ്പത്​ വരെ യൂത്ത് ലീഗ് നേതൃത്വത്തിൽ കുറ്റ്യാടി റോഡ് ഉപരോധിച്ചു. ഓഫിസിനും ആരാധനാലയത്തിനും നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്​റ്റു ചെയ്യുമെന്ന പോലീസ് ഉറപ്പിൻമേൽ ആണ് ഉപരോധം അവസാനിപ്പിച്ചത്. 

നാദാപുരം ഡിവൈ.എസ്.പി ഇ. സുനിൽ കുമാർ, പേരാമ്പ്ര സി.ഐ കെ.പി. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.