Latest News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; കാസ്റ്റിങ്ങ് ഡയറക്ടര്‍ക്ക് ജിവപര്യന്തം തടവ്

മുംബൈ: യുവനടിയെ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്ത കാസ്റ്റിങ്ങ് ഡയറക്ടര്‍ രവിന്ദ്രനാഥ്ഘോഷിന് കോടതി ജീവപര്യന്തം തടവും 1.31 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇതില്‍ ഒരു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടതാണ്.[www.malabarflash.com]

ഇരുപത്തിമൂന്നുകാരിയായ യുവതിയെ സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യുകയും യുവതിയുടെ ഭര്‍ത്താവിന് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്തു. ചിത്രങ്ങള്‍ ലഭിച്ച യുവതിയുടെ ഭര്‍ത്താവ് ഇവരെയും കൈക്കുഞ്ഞിനേയും ഉപേക്ഷിച്ച് പോവുകയായിരുന്നു.

2011ല്‍ ആശുപത്രിയില്‍ ജോലി നോക്കുകയായിരുന്ന യുവതിയുമായി രവിന്ദ്രനാഥ് ഘോഷ്‌ പരിചയത്തിലവുകയായിരുന്നു. ഇയാള്‍ സിനിമയില്‍ ക്യാമറാമനും കാസ്റ്റിങ്ങ് ഡയറക്ടറുമാണെന്ന പറഞ്ഞാണ് യുവതിയെ പരിചയപ്പെട്ടത്.

തന്റെ ഇംഗിതത്തിന് വഴങ്ങിയാൽ സിനിമയില്‍ ചാൻസ് ശരിയാക്കിത്തരാമെന്ന പറഞ്ഞാണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത്. പിന്നീട് നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ഉപദ്രവം തുടർന്നു. 2012ല്‍ മാധ് ദ്വീപിൽ വെച്ചാണ് ഇവര്‍ കണ്ടുമുട്ടിയത്. ഇവിടെ വച്ചു തന്നെയായിരുന്നു പീഡനവും.

രവിന്ദ്രനാഥില്‍ നിന്ന് രക്ഷപ്പെടാനായി ഇവര്‍ ജോലി മാറുകയും ഇയാളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍ യുവതിയെ കണ്ടുപിടിച്ച രവിന്ദ്രനാഥ് ബന്ധം ഉപേക്ഷിക്കാന്‍ ഒരു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു. ഗര്‍ഭിണിയായ യുവതി പ്രസവ ശേഷം പണം കൊടുക്കാമെന്ന് രവിന്ദ്രനാഥിനോട് സമ്മതിച്ചു. എന്നാല്‍ ഇത് യുവതി പാലിക്കാത്തതിനെ തുടര്‍ന്ന് നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവിനും ജോലിക്കാരനും ഇയാള്‍ അയച്ചുകൊടുത്തു. യുവതി ഇതിനുശേഷം പോലീസില്‍ പരാതി നല്‍കുകയും 2013 ഡിസംബറില്‍ രവിന്ദ്രനാഥിനെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.