Latest News

പയ്യന്നൂര്‍ പെരുങ്കളിയാട്ടത്തിന് കാഞ്ഞങ്ങാട്ട് കുത്തുവിളക്കൊരുങ്ങി

കാഞ്ഞങ്ങാട്: പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 4 മുതല്‍ 7 വരെ നടക്കുന്ന പയ്യന്നൂര്‍ ശ്രീ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്ഥാപിച്ച കുത്തുവിളക്ക് ശില്‍പം ശ്രദ്ധേയമാകുന്നു.[www.malabarflash.com]  

കുത്തുവിളക്ക് ശില്‍പ ഉദ്ഘാടനത്തിലും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹസംഗമത്തിലും രാഷ്ട്രീയ - സാംസ്‌കാരിക- മത രംഗങ്ങളിലെ പ്രമുഖരുടെ നിറസാന്നിധ്യം പരിപാടിയെ ഹൃദ്യമാക്കി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എച്ച് ഹരിഹര അയ്യരുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാര്‍, കെപിസിസി നിര്‍വ്വാഹക സമിതി അംഗം അഡ്വ. സി കെ ശ്രീധരന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എം ബല്‍രാജ്, വാണിയസമുദായ സമിതി സംസ്ഥാന പ്രസിഡണ്ട് സത്യന്‍ പൂച്ചക്കാട്, ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി എച്ച് ഗോകുല്‍ദാസ് കാമത്ത്, മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപി, ലോക് താന്ത്രിക് ദള്‍ ജില്ലാ പ്രസിഡണ്ട് എ വി രാമകൃഷ്ണന്‍, ചിന്മയ മിഷന്‍ പ്രസിഡണ്ട് വി മാധവന്‍ നായര്‍, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എ ഹമീദ്ഹാജി, കാഞ്ഞങ്ങാട് മുസ്‌ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന്‍, ക്രസന്റ് സ്‌കൂള്‍ ചെയര്‍മാന്‍ എം ബി എം അഷറഫ്, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഏരിയാ കമ്മിറ്റി അംഗം പി വി സുരേഷ്, മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാഫ് യൂണിയന്‍ പ്രസിഡണ്ട് വിനോദ്കുമാര്‍ പള്ളയില്‍വീട്, ഹൊസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് ഇ കെ കെ പടന്നക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് പ്രിയേഷ്, മുന്‍ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. സി ഷുക്കൂര്‍, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ ടി കെ സുമയ്യ, തായല്‍ അബ്ദുള്‍ റഹ്മാന്‍ ഹാജി, നഗരസഭ മുന്‍ മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി, അറഹ്മ സെന്റര്‍ ചെയര്‍മാന്‍ ടി റംസാന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്‌ലം, വി നാരായണന്‍, കെ ജി പ്രഭാകരന്‍ കൊവ്വല്‍പള്ളി, അനില്‍ ബങ്കളം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ നേതാവ് ബാലകൃഷ്ണന്‍, ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പി എ സന്തോഷ്, രത്‌നം സന്തോഷ്, ഇ വി സതീശന്‍, വിനോദ്കുമാര്‍ പി വി, പ്രകാശന്‍ മഹാദേവഗ്രാമം, കക്കപുറം രാമചന്ദ്രന്‍ നായര്‍, രാജ്കുമാര്‍ ദീപ്തി, രജിത്ത്കുമാര്‍ നിത്യാനന്ദ, വിനു നവരംഗ് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

മുച്ചിലോട്ട് പെരുങ്കളിയാട്ട പത്രാധിപ സമിതി അംഗം ബഷീര്‍ ആറങ്ങാടി സ്വാഗതവും, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പാണച്ചേരി തമ്പാന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.