രാജപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പുതുക്കോട്ടയിലെ മണികണ്ഠ(26)നെ രാജപുരം പ്രിന്‍സിപ്പല്‍ എസ്‌ഐ എം വി ശ്രീജുവും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.[www.malabarflash.com]
രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട ചെമ്പേരിയിലെ പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി വാടക ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മണികണ്ഠന്‍ മുങ്ങുകയായിരുന്നു.
ചെമ്പേരിയില്‍ ബൈക്ക് റിപ്പയറിംഗ് തൊഴിലാളിയായ മണികണ്ഠന്‍ 2018 ഒക്‌ടോബറിലാണ് പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.
പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറയുകയുകയായിരുന്നു. രാജപുരം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ മണികണ്ഠന്‍ ചെന്നൈയിലേക്ക് മുങ്ങി.
തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കോട്ടയിലെ കലപ്പക്കാട് അര്‍തുകൈയില്‍ നിന്നും എസ്‌ഐ ശ്രീജുവും സംഘവും ചെന്നൈ പോലീസിന്റെ സഹായത്തോടെയാണ് മണികണ്ഠനെ പിടികൂടിയത്.

No comments:
Post a Comment