തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ക്രമീകരണം വർധിപ്പിക്കാൻ പോലീസ് ശിപാർശ നൽകി.[www.malabarflash.com]
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിലും യാത്രകളിലും 200 മീറ്റർ അകലത്തിൽ പൊതുജനങ്ങളെ മാറ്റി നിർത്തുന്ന സുരക്ഷാ ക്രമീകരണമാണു പോലീസ് ഒരുക്കുക. സെഡ് കാറ്റഗറി വിഭാഗത്തിലാണു മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണം. സുരക്ഷയ്ക്കായി 28 കമാൻഡോകൾ കൂടെയുണ്ടാകും. ഇപ്പോൾത്തന്നെ മുഖ്യമന്ത്രിക്കു കനത്ത സുരക്ഷയാണ് ഉള്ളത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ ശ്രമിച്ച കോണ്ഗ്രസ് നേതാക്കളെ പൈലറ്റ് വാഹനം ഇടിച്ചു വീഴ്ത്തിയതു വിമർശനത്തിന് ഇടയാക്കിയിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ബിജെപി മഹിളാ നേതാക്കളെത്തി പ്രതിഷേധിച്ചതും സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു സുരക്ഷ വർധിപ്പിക്കുന്നത്.
മുഖ്യമന്ത്രി പോകുന്ന വഴികളിൽ ഇപ്പോൾതന്നെ വാഹനങ്ങൾ തടഞ്ഞിട്ടാണു വാഹനം കടത്തി വിടുന്നത്. പൊതുപരിപാടികൾക്കു നിയന്ത്രണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. പോലീസുകാരുടെ എണ്ണവും കൂട്ടും. വാഹനത്തിനടുത്തേക്കു മറ്റൊരു വാഹനവും അടുപ്പിക്കില്ല.
നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സെഡ് കാറ്റഗറി സുരക്ഷ ശിപാർശ ചെയ്തിരുന്നെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ടു പരിഗണിച്ച് അത് ഒഴിവാക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നു. അക്കാലത്തു കണ്ണൂരിലെ പൊതു പരിപാടിക്കിടയിൽ ഉമ്മൻ ചാണ്ടിക്കു നേരെ കല്ലേറുണ്ടാകുകയും അദ്ദേഹത്തിനു പരിക്കേൽക്കുകയും ചെയ്തിരുന്നു.

No comments:
Post a Comment