കുട്ടനാട്: രണ്ടുമാസം മുമ്പ് ആലപ്പുഴയിൽനിന്ന് കാണാതായ എസ്ഐ യെ കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. രാമങ്കരി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഐ.ജി. അഗസ്റ്റിനെയാണ് (55) മരിച്ചനിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
നവംബർ 29ന് ശബരിമല ഡ്യൂട്ടിക്ക് വീട്ടിൽനിന്ന് ഇറങ്ങിയതാണ് ഇദ്ദേഹം. ഡ്യൂട്ടിയിൽ പ്രവേശിക്കാത്തതിനെത്തുടർന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അഗസ്റ്റിനെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്.
മുറി തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ജീവനക്കാർ തുറന്നുേനാക്കിയപ്പോഴാണ് എസ്.ഐയെ മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
മാർച്ച് 31ന് സർവിസിൽനിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: ജോമോൻ, സോഫിയ.

No comments:
Post a Comment