Latest News

രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തി: നട അടച്ചു; സന്നിധാനത്ത് ശുദ്ധിക്രിയ

ശബരിമല: ശബരിമലയിൽ യുവതികള്‍ ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിനുപിന്നാലെ ക്ഷേത്ര നട അടച്ചിട്ട് ശുദ്ധിക്രിയ ചെയ്യാന്‍ തന്ത്രി തീരുമാനിച്ചു. ഇതിനുപിന്നാലെ നട അടച്ചു. ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്കുശേഷമേ ദർശനം അനുവദിക്കുകയുള്ളൂ.[www.malabarflash.com]

അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ 3.48നാണ് ബിന്ദുവും കനകദുർഗയും ശബരിമലയിൽ എത്തിയത്. ഇവർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുസംബന്ധിച്ച വിഡിയോയും പുറത്തുവന്നിരുന്നു. ഡിസംബർ 24നും ഇവർ മല കയറാനെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്നു തിരിച്ചിറങ്ങുകയായിരുന്നു.

ചൊവ്വാഴ്ച  സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ പോലീസിനെ സമീപിച്ചിരുന്നു. ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചെങ്കിലും സ്വന്തം നിലയ്ക്കു പോകുമെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പരിമിതമായ തോതില്‍ പോലീസ് സംരക്ഷണം നല്‍കിയെന്നാണു സൂചന. 

പുലര്‍ച്ചെ ദര്‍ശനം നടത്തിയ ശേഷം അപ്പോള്‍ തന്നെ ഇവര്‍ മലയിറങ്ങിയെന്നുമാണു റിപ്പോര്‍ട്ട്. രാത്രി ഒരു മണിയോടെ പമ്പയില്‍നിന്നു മല കയറിയ ഇവര്‍ വെളുപ്പിനു മൂന്നു മണിക്കു നട തുറന്നയുടന്‍ തന്നെ ദര്‍ശനം നടത്തിയെന്നാണു കരുതുന്നത്. മഫ്തിയിലാണ് പോലീസ് ഇവരെ പിന്തുടർന്നത്. 

ബിന്ദുവും കനകദുർഗയും ആറുപേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകുളത്തുനിന്നാണ് എത്തിയത്. പമ്പ വഴി സന്നിധാനത്തെത്തിയ ഇവർ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തി 3.48ന് ദർശനം നടത്തി ഉടൻ മടങ്ങി. ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ യുവതികൾ പത്തനംതിട്ടയിലെ സുരക്ഷിതകേന്ദ്രത്തിലാണെന്നാണു സൂചന. 

പോ​ലീ​സി​ന്‍റെ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം
​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശം സാ​ധ്യ​മാ​ക്കി​യ​തി​നു പി​ന്നി​ൽ പോ​ലീ​സി​ന്‍റെ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം. മു​മ്പു​ണ്ടാ​യി​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​തീ​വ ര​ഹ​സ്യ പ​ദ്ധ​തി​യാ​ണ് പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി​യ​ത്. ബി​ന്ദു​വും ക​ന​ക​ദു​ർ​ഗ​യും പ​മ്പ​യി​ൽ എ​ത്തി സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​തു​മു​ത​ലാ​ണ് മ​ല​ക​യ​റു​ന്ന​തി​നു വേ​ണ്ട സ​ഹാ​യം പോ​ലീ​സ് ചെ​യ്തു ന​ൽ​കി​യ​ത്.

പു​രു​ഷ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യാ​ണ് ബി​ന്ദു​വും ക​ന​ക​ദു​ർ​ഗ​യും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത്. അ​ർ​ധ​രാ​ത്രി 12. 15 ന് ​പ​മ്പ​യി​ൽ എ​ത്തി​യ ഈ ​സം​ഘം മ​ല​ച​വി​ട്ടു​ന്ന​തി​നു പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ സു​ര​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ പോ​ലീ​സ് അ​റി​യി​ച്ചെ​ങ്കി​ലും സം​ഘം തി​രി​ച്ചു​പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ പോ​ലീ​സ് ര​ഹ​സ്യ​പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ടു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം പ​ത്തി​ൽ താ​ഴെ പോ​ലീ​സ് മാ​ത്ര​മാ​ണ് സു​ര​ക്ഷ​യ്ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. സു​ര​ക്ഷ ഒ​രു​ക്കി​യ പോ​ലീ​സ് ആ​വ​ട്ടെ അ​യ്യ​പ്പ​വേ​ഷ​ത്തി​ലും. സം​ഘ​ത്തി​നു ഏ​താ​നും മീ​റ്റ​ർ മു​ന്നി​ലാ​യി അ​ഞ്ചോ​ളം പോ​ലീ​സു​കാ​രും പി​ന്നി​ൽ ഏ​താ​നും മീ​റ്റ​ർ മാ​റി ബാ​ക്കി​പോ​ലീ​സു​കാ​രും എ​ന്ന നി​ല​യി​ലാ​യി​രു​ന്നു സു​ര​ക്ഷ. മ​ല​ച​വിട്ടു​ന്ന വ​ഴി​യി​ൽ നി​ൽ​ക്കു​ന്ന മ​റ്റു​പോ​ലീ​സു​കാ​ർ​ക്കു​പോ​ലും സം​ശ​യം ഉ​ണ്ടാ​യി​ല്ല.

പു​ല​ർ​ച്ചെ അ​യ്യ​പ്പ​ൻ​മാ​ർ മ​ല​ക​യ​റു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സ​മ​യം അ​യ്യ​പ്പ​ൻ​മാ​ർ തി​രി​ച്ചി​റ​ങ്ങാ​ൻ ഉ​ണ്ടാ​വി​ല്ല. അ​തി​നാ​ൽ ത​ന്നെ തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തും മ​ല​ക​യ​റാ​ൻ യു​വ​തി​ക​ൾ​ക്കു സ​ഹാ​യ​ക​മാ​യി.

വ​ലി​യ ന​ട​പ്പ​ന്ത​ലി​ൽ എ​ത്തി​യ യു​വ​തി​ക​ളെ മേ​ൽ​പ്പാ​ലം വ​ഴി ക​ട​ത്തി​വി​ടാ​തെ ട്രാ​ക്ട​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ലൂ​ടെ​യാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ത്തി​ച്ച​ത്. പതിനെ​ട്ടാം പ​ടി ച​വി​ട്ടാ​തെ ശ്രീ​കോ​വി​ലി​നു സ​മീ​പ​മെ​ത്തി​യ യു​വ​തി​ക​ൾ വേ​ഗം ദ​ർ​ശ​ന​ത്തി​നാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്കു​പോ​യി. പ​ത്തു​മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു. അ​പ്പോ​ൾ പു​ല​ർ​ച്ചെ 3.15 ആ​യി​രു​ന്നു സ​മ​യം. വേ​ഗം ത​ന്നെ യു​വ​തി​ക​ളു​മാ​യി പോ​ലീ​സ് മ​ല​യി​റ​ങ്ങി.

പ​മ്പ​യി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യം ദേ​വ​സ്വം​ബോ​ർ​ഡ് അ​ധി​കൃ​ത​ർ​പോ​ലും വി​വ​രം അ​റി​യു​ന്ന​ത്. യു​വ​തി​ക​ൾ ത​ന്നെ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടാ​ണ് ഇ​ക്കാ​ര്യം ലോ​ക​ത്തോ​ട് പ​റ​ഞ്ഞ​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.