മംഗളൂരു: വർഷങ്ങളെടുത്തിട്ടും നിർമാണം പൂർത്തിയാകാത്ത മേൽപാതയിൽ ഡിവൈഎഫ്ഐയുടെ പ്രതീകാത്മക ഉദ്ഘാടന സമരം.[www.malabarflash.com]
ഡിസംബർ 31നകം മംഗളൂരു– കാസർകോട് ദേശീയപാതയിൽ തൊക്കോട്ട് മേൽപാത നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്നു മാസങ്ങൾക്കു മുമ്പ് നളിൻ കുമാർ കട്ടീൽ എംപി അറിയിച്ചിരുന്നു. എന്നാൽ അതിവേഗം പണിതാൽ പോലും ഇനിയും 3 മാസമെങ്കിലും വേണ്ടിവരും നിർമാണം പൂർത്തിയാകാൻ.
ഇതോടെയാണ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സമരം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, നളിൻ കുമാർ കട്ടീൽ എന്നിവരുടെ മുഖം മൂടി ധരിച്ച് ഇവരെ അനുകരിച്ചു വസ്ത്രധാരണം നടത്തി എത്തിയാണ് പ്രതീകാത്മക ഉദ്ഘാടനം നടത്തിയത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സന്തോഷ് ബജാൽ, സിപിഎം നേതാവ് കൃഷ്ണപ്പ സാല്യാൻ, ഗഡിനാഡ് രക്ഷണ വേദികെ നേതാവ് സിദ്ദിഖ് തലപ്പാടി എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment