Latest News

യൂസുഫ് സുല്‍ത്താന്‍ ഷാ നിര്യാതനായി

ആലുവ: ആലുവ തുരുത്ത് കളരിക്കല്‍ ഡോ. യൂസുഫ് സുല്‍ത്താന്‍ ഷാ (75) നിര്യാതനായി. വെളളിയാഴ്ച രാത്രി ഒന്‍പതോടെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.[www.malabarflash.com]

വ്യാഴാഴ്ച രാത്രി പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. വെളളിയാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെണ്ണിപ്പറമ്പ് ജീലാനി മന്‍സിലില്‍ ആണ് താമസം. പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയുടെ മാനേജിങ് ഡയറക്ടറാണ്.
‘ശൈഖ് യൂസുഫ് സുല്‍ത്താന്‍’ എന്ന പേരില്‍ ആലുവ കേന്ദ്രീകരിച്ച് ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഖാദിരി ത്വരീഖത്തിന്റെ പേരില്‍ ഇദ്ദേഹം സ്ഥാപിച്ച ത്വരീഖതിനെ സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായി അന്വേഷണം നടത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫത്‌വാ കമ്മിറ്റി വ്യാജമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയിലെ കിങ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. 86 ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഭാര്യമാര്‍: ജമീല, മറിയം ബീവി. മക്കള്‍: നിസാമുദ്ദീന്‍, അഹമ്മദ് കബീര്‍, ശംസുദ്ദീന്‍, ഖൈറുന്നീസ, സൈറ, ഫാത്തിമ, ലൈല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.