Latest News

ഗായകന്‍ തന്‍സീര്‍ കൂത്തുപ്പറമ്പിന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ വിലാസമുണ്ടാക്കി പെണ്‍കുട്ടികളുമായി സല്ലപിച്ച വിരുതന്‍ കുടുങ്ങി

ദുബൈ: ആല്‍ബം മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപ്പറമ്പിന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ വിലാസമുണ്ടാക്കി നിരവധി പെണ്‍കുട്ടികളുമായി സല്ലപിച്ച വിരുതന്‍ കുടുങ്ങി.[www.malabarflash.com]

ദുബൈയിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സൈനുല്‍ ആബിദിനെയാണ് പിടികൂടിയത്. ഇയാള്‍ ഒരു വര്‍ഷത്തിലധികമായി ഫെയ്‌സ്ബുക്കില്‍ വ്യാജ വിലാസമുണ്ടാക്കി തന്‍സീര്‍ കൂത്തുപ്പറമ്പ എന്ന വ്യാജേന വിവിധ രംഗത്തുളളവരുമായി ആശയ വിനിമയം നടത്തിവരികയായിരുന്നു. 

ഇതു സംബന്ധിച്ച് തന്‍സീര്‍ സൈബല്‍സെല്ലിന് പരാതി നല്‍കിയെങ്കിലും ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന ആള്‍ ദുബൈയിലെന്ന വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ തന്‍സീര്‍ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വ്യാജ വിലാസക്കരനെ കണ്ടെത്താനായത്. വ്യാജ പ്രൊഫൈലില്‍ ചാററ് ചെയ്ത് തന്ത്രത്തിലൂടെ സൈനുല്‍ ആബിദിന്റെ നമ്പര്‍ നേടിയാണ് ഇയാളെ കണ്ടെത്തിയത്. രണ്ട് മൊബൈല്‍ നമ്പറുകളില്‍ നിന്നും ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫെയ്‌സ്ബുക്ക് പേജിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ഇയാള്‍ നിരവധി പെണ്‍കുട്ടികളുമായി ചാററ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ രംഗത്തുളള 500ലധികം പേരുമായി തന്‍സീറെന്ന പേരില്‍ ഇയാള്‍ ആശയവിനിമയം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

ഇയാളെ കയ്യോടെ പിടികൂടിയതോടെ മാപ്പ് പറഞ്ഞ് തടിയൂരാനുളള ശ്രമവും നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇതു സംബന്ധിച്ച് ദുബൈ പോലീസിലും പരാതി നല്‍കിയതായി തന്‍സീര്‍ മലബാള്‍ ഫ്‌ളാഷിനോട് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.