കുമ്പള: സമൂഹത്തിൽ വർധിച് വരുന്ന മാരക രോഗങ്ങൾക്ക് പരിഹാരം, പരിശുദ്ധ ഇസ്ലാം നിർദേശിച്ച ആരോഗ്യ സംരക്ഷണ രീതി പിന്തുടരൽ മാത്രമാണ് ഏറ്റവും ഫലം ചെയ്യുന്നതെന്ന് ഡോ.സയ്യിദ് ഹാമിദ് ഷുഹൈബ് തങ്ങൾ കുമ്പോൽ അഭിപ്രായപ്പെട്ടു.[www.malabarflash.com]
വയർ നിറയെ ഭക്ഷണം കഴിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകരുടെ കല്പനകൾ നമുക്ക് പാഠമാണ്. അമിത ആഹാരം മൂലമാണ് പല മാരക രോഗങ്ങള്ക്കും കാരണമാകുന്നത്. വ്യക്തി ശുദ്ധിക്കും, പരിസര ശുചിത്വത്തിനും ഇസ്‌ലാം വളരെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. പകർച്ച വ്യാധിരോഗങ്ങൾ പെരുകുന്നത് വൃത്തി ഹീനമായ അന്തരീക്ഷത്തിൽ നിന്നുമാണെന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്. ഇതിലൂടെയെല്ലാം നാം മനസിലാക്കേണ്ടത് ഇസ്‌ലാമിന്റെ ആരോഗ്യ സംരക്ഷണം നാം ഏറ്റെടുക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഉളുവാർ താജുൽ ഉലമ സൗധത്തിന്റെ നാലാം വാർഷിക ഭാഗമായി ഉളുവാർ എൽ.പി സ്‌കൂളിൽ എസ്.വൈ.എസ് സാന്ത്വനം കമ്മറ്റിയും കുമ്പള ഹെൽത്ത് കോർട്ടും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ സംരക്ഷണ ബോധവത്കരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.
സുന്നി സംഘടന നടത്തുന്ന ഇത്തരം സാന്ത്വന പ്രവർത്തനങ്ങളെ തങ്ങൾ അഭിനന്ദിച്ചു.കൂടാതെ യുവാക്കൾ ക്കിടയിൽ വളർന്ന് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവും ശക്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്പള സോൺ എസ്.വൈ.എസ് പ്രസിഡന്റ അഷ്‌റഫ് സഅദി ആരിക്കാടി വഹിച്ചു.സയ്യിദ് ഹാമിദ് ഹൻവർ സഖാഫി അൽ അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി.ഹെഡ് മാസ്റ്റർ നാഗേശ്വർ, സിദ്ധീഖ് പി.കെ നഗർ, ലത്തീഫ് സഅദി ആരിക്കാടി തുടങ്ങിയവർ പ്രസംഗിച്ചു.
സുലൈമാൻ സഖാഫി ദേശാംകുളം, കെ.എം കളത്തൂർ, എം അബ്ബാസ്, സിദ്ധീഖ് യു.എ, മുനീർ കൊടുവ, ഇക്ബാൽ, നാസിർ കൊടുവ സംബന്ധിച്ചു.
ഇബ്രാഹിം മീരാൻ ഹാജി ഉപഹാരം നൽകി . അഷ്‌റഫ് സഖാഫി സ്വാഗതവും മുഹമ്മദ് കുഞ്ഞി ഉളുവാർ നന്ദിയും പറഞ്ഞു.
പ്രമുഖ പ്രമേയ രോഗ വിദഗ്ധൻ ഡോ അബ്ദുൽ കരീം(കുമ്പള), ചർമ്മ രോഗ വിദഗ്ധൻ എസ് .ശ്രീജിത് ക്യാമ്പിന് നേതൃത്വം നൽകി. ഇരുന്നൂറിലേറെ രോഗികൾ ക്യാമ്പിലേക്ക് എത്തി. ബ്ലഡ് ഷുഗർ, കിഡ്ണി ഷുഗർ, ബ്ലഡ് പ്രഷർ, ഇ.സി.ജി, കൊളസ്ട്രോൾ, യൂറിക്ക് ആസിഡ്, തൈറോഡ്, ആസ്തമ, തുടങ്ങിയ ഇനങ്ങളിലായി വിദഗ്ധ പരിശോധനയും ആവശ്യമായ മരുന്നും സൗജന്യമായി നൽകി.
No comments:
Post a Comment