കൊച്ചി: അയൽവാസി പീഡിപ്പിച്ചതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. എറണാകുളം സ്വദേശിനിയായ പതിനഞ്ചു വയസുകാരിയാണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ എട്ടിനാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്ന് രാവിലെ 7.30 ഓടെയാണ് മരിച്ചത്.
പെണ്‍കുട്ടിയെ ആദ്യം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പിന്നീട് ജനറൽ ആശുപത്രിയിലും ഇതിന് ശേഷം എറണാകുളം മെഡിക്കൽ സെന്ററിലും ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, ഗുരുതരമായി പൊള്ളലേറ്റതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എറണാകുളം സൗത്ത് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ ബിജു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ചിത്രകാരനായ ബിജുവിന്റെ സമീപം പ്രോജക്ട് രചനകൾക്കും മറ്റുമായി പെണ്‍കുട്ടി പോകാറുണ്ടായിരുന്നു. ഈ സാഹചര്യം ദുരുപയോഗം ചെയ്താണ് ബിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment