കണ്ണൂർ: പ്രമുഖ ഗാന്ധിയനും സർവോദയ മണ്ഡലം മുൻ സംസ്ഥാന അധ്യക്ഷനും പ്രഭാഷകനുമായ കെ.പി.എ.റഹീം (69) ഗാന്ധിസ്മൃതി പ്രഭാഷണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. മഹാത്മാഗാന്ധിയുടെ മാഹി സന്ദർശനത്തിന്റെ വാർഷികത്തോടനുബന്ധിച്ചു മാഹി പുത്തലം ക്ഷേത്രമൈതാനിയിൽ അനുസ്മരണ പ്രഭാഷണം നടത്തുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. പാനൂർ സ്വദേശിയാണ്.[www.malabarflash.com]
ഗാന്ധി യുവമണ്ഡലം, ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി, ഹിന്ദ് സ്വരാജ് ശതാബ്ദി സമിതി, തിരുനാവായ സർവോദയമേള സംഘാടകസമിതി എന്നിവയുടെ അധ്യക്ഷൻ, ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭ കേന്ദ്ര ഉപദേശകസമിതി അംഗം, നിത്യചൈതന്യ വേദി മുഖ്യ കാര്യദർശി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പാനൂർ കെ.കെ.വി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു. ഗാന്ധിയൻ തത്വചിന്തയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചും ശ്രീനാരായണ–വാഗ്ഭടാനന്ദ ദർശനങ്ങളെക്കുറിച്ചും വിദേശത്തുൾപ്പെടെ നൂറുകണക്കിനു വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ. മക്കൾ: ലൈല, ജലീൽ (ഒമാൻ), കബീർ (എംഇഎസ് പബ്ലിക് സ്കൂൾ പാനൂർ). മരുമക്കൾ: എ.നാസർ (മട്ടന്നൂർ കോഓപ്പറേറ്റീവ് റൂറൽ ബാങ്ക്), ശബ്നാസ് (വടക്കുമ്പാട്), ജസ്മിന (തലശ്ശേരി).
നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അനുശോചിച്ചു.

No comments:
Post a Comment