Latest News

വാഹനാപകടത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു

കാസര്‍കോട്: വാഹനാപകടത്തില്‍ എസ് വൈ എസ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു. കര്‍ണാടക മുടിപ്പു സ്വദേശി ഉമറുല്‍ ഫാറൂഖ് മദനി (40) ആണ് മരണപ്പെട്ടത്.[www.malabarflash.com] 
തെക്കില്‍ ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് അപകടം. ഉമറുല്‍ ഫാറൂഖ് മദനി ഓടിച്ച ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു.

എസ് വൈ എസ് മുടിപ്പു സെന്‍ട്രല്‍ കമ്മിറ്റി അംഗവും സാമൂഹ്യപ്രവര്‍ത്തനുമാണ് ഉമറുല്‍ ഫാറൂഖ്. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാരുടെ കീഴില്‍ എട്ടുവര്‍ഷത്തോളം പഠനം നടത്തിയിരുന്നു. ശേഷം ഉള്ളാള്‍ മദനി അറബിക്കോളജില്‍ മദനി ബിരുദവും കരസ്ഥമാക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തുവരികയായിരുന്നു.
പരേതനായ അഹ്മദ് കുഞ്ഞി-സാറുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫൂറ സുങ്കതകട്ട. മക്കള്‍: സന, സവാദ്, ഷിബ. 

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മുടിപ്പു ഗൗസിയ്യ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ സി ഹുസൈന്‍ സഅദി കെ സി റോഡ്, അശ്‌റഫ് തങ്ങള്‍ ആദൂര്‍, ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സയ്യിദ് ഹാമിദ് തങ്ങള്‍, അറഫ ശാഫി ഹാജി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, ബശീര്‍ പുളിക്കൂര്‍, നാഷണല്‍ അബ്ദുല്ല തുടങ്ങിയവര്‍ അപകട വിവരമറിഞ്ഞ് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.