കാഞ്ഞങ്ങാട്: ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ എത്തിയ മധ്യവയസ്‌കന്‍ അജ്മാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അജാനൂര്‍ തെക്കേപ്പുറത്ത് താമസക്കാരനായ എം ഏ ഹസൈനാര്‍ (59) ആണ് മരണപ്പെട്ടത്.
പാണത്തൂര്‍ സ്വദേശിയാണ്. അജ്മാന്‍ സന്ദര്‍ശിച്ച ശേഷം ഈ മാസം 24ന് നാട്ടിലേക്ക് തിരിച്ചുവരാനിരിക്കെയാണ് മരണം സംഭവിച്ചത്. മയ്യത്ത് ബുധനാഴ്ച നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.
ഇരുപത് വര്‍ഷത്തോളം ഗള്‍ഫില്‍ സ്ഥാപനം നടത്തിയിരുന്ന ഹസൈനാര്‍ പ്രവാസം അവസാനിപ്പിച്ച് 10 വര്‍ഷമായി നാട്ടില്‍ തന്നെയാണ്.
ഭാര്യ: റുഖിയ തെക്കെ പുറം. മക്കള്‍: അനീഷ, അര്‍ഷാന, ഹസീന, അജ്‌നാസ് അബുദാബി. മരുമക്കള്‍: ശംസു കാടങ്കോട്, ഹമീദ് ക്ലായിക്കോട് (എസ്എസ്എഫ് മുന്‍ ഡിവിഷന്‍ സെക്രട്ടറി). സഹോദരങ്ങള്‍: ഇബ്രാഹിം പാണത്തൂര്‍, ഹംസ ഖത്തര്‍, ആസിയ, നഫീസ, കുഞാമിന, ആയിശ.
No comments:
Post a Comment