Latest News

ഉംറക്ക്​ പോകുന്നവർക്ക്​ കരിപ്പൂർ ഹജ്ജ്​ ഹൗസിൽ സൗകര്യം ഒരുക്കും

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്​ പു​റ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ധാ​ര​ണ.[www.malabarflash.com]

2019ൽ ​ഹ​ജ്ജ്​ എം​ബാ​ർക്കേ​ഷ​ൻ പോ​യ​ൻ​റാ​യി പു​നഃ​സ്ഥാ​പി​ച്ച ക​രി​പ്പൂ​രി​ൽ നി​ന്ന്​ ത​ന്നെ ആ​ദ്യ​ഘ​ട്ട യാ​ത്ര വേ​ണമെന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന കേ​ന്ദ്ര മ​ന്ത്രി​മാ​രെ​യും സ​ന്ദ​ർ​ശി​ക്കും. യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്​ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ ന​റു​ക്കെ​ടു​പ്പ്​ ജ​നു​വ​രി 12ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ക​രി​പ്പൂ​ർ ഹ​ജ്ജ്​ ഹൗ​സി​ൽ ന​ട​ക്കും. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ഹ​ജ്ജ്​ ട്രെ​യി​ന​ർ​മാ​രെ ഓ​ൺ​ലൈ​ൻ വ​ഴി ല​ഭി​ച്ച ​അ​പേ​ക്ഷ​ക​രി​ൽ നി​ന്ന്​ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി തെ​ര​ഞ്ഞെ​ടു​​ക്കും. 250 തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രാ​ളെ​യാ​ണ്​ നി​ശ്​​ച​യി​ക്കു​ക.

ഹാ​ജി​മാ​ർ​ക്കൊ​പ്പം സൗ​ദി​യി​ൽ സേ​വ​നം ചെ​യ്യു​ന്ന​തി​ന്​ നി​ശ്​​ചി​ത യോ​ഗ്യ​ത​യു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ നി​ന്ന്​ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി ഖാ​ദി​മു​ൽ ഹു​ജ്ജാ​ജു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കും.

ഹ​ജ്ജ്​ ട്രെ​യി​ന​ർ​മാ​ർ​ക്ക്​ മ​ലേ​ഷ്യ​ൻ ഹ​ജ്ജ്​ മി​ഷ​ന്റെ​യും മ​റ്റും നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ വി​ദ​ഗ്​​ധ പ​രി​ശീ​ല​നം ഹ​ജ്ജ്​ ഹൗ​സി​ൽ ന​ൽ​കും. ഹ​ജ്ജ്​ ഹൗ​സി​ൽ സ്ഥാ​പി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ലൈ​ബ്ര​റി​യു​ടെ പ​ദ്ധ​തി​ക്കും വ​നി​ത ബ്ലോ​ക്കി​​ന്റെ  പ്ലാ​നും എ​സ്​​റ്റി​മേ​റ്റും ത​യാ​റാ​ക്കാ​നും യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. ​അം​ഗ​ങ്ങ​ളാ​യ പി. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​സ്​​ലി​യാ​ർ സ​ജീ​ർ, എ​ച്ച്. മു​സ​മ്മി​ൽ ഹാ​ജി, ഡോ. ​ബ​ഹാ​വു​ദ്ദീ​ൻ ന​ദ്​​വി, മു​ഹ​മ്മ​ദ്​ കാ​സിം​കോ​യ, വി.​ടി. അ​ബ്​​ദു​ല്ല​ക്കോ​യ ത​ങ്ങ​ൾ, അ​സി. സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.