Latest News

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊല; സിപിഎമ്മിന്റെ ആസൂത്രിത നീക്കമെന്ന് രമേഷ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം:കാസര്‍കോട് പെരിയയില്‍ ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​പി​എ​മ്മി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചു.[www.malabarflash.com]

ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് കോ​ൺ​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നു പ​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വ് ഈ ​കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളായവരെ അ​ടി​യ​ന്തി​ര​മാ​യി നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പോ​ലീ​സി​നെ നി​ർ​വീ​ര്യ​മാ​ക്കി​ക്കൊ​ണ്ട് ക​ണ്ണൂ​ർ, കാസര്‍കോട് ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക പ​ര​മ്പ​ര​ക​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ആ​രോ​പി​ച്ചു.

രാ​ഷ്ട്രീ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലു​ള്ള കൊ​ല​പാ​ത​ക​മാ​ണി​തെ​ന്ന് ആ​വ​ർ​ത്തി​ച്ച ചെ​ന്നി​ത്ത​ല, കോ​ൺ​ഗ്രസ് പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക, മ​ർ​ദി​ക്കു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നും ഇ​തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.